അക്രമം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ചുമത്തി ഡിജിപി, സർക്കാർ ഉപദേഷ്ടാവ് എന്നിവരെ പുറത്താക്കുക, മുൻ സിആർപിഎഫ് ഡയറക്ടർ ജനറൽ കുൽദീപ് സിംഗിന്റെ നേതൃത്വത്തിലുള്ള യൂണിഫൈഡ് കമാൻഡിന്റെ പ്രവർത്തനം സംസ്ഥാന സർക്കാരിനു കൈമാറുക എന്നിവ ഉൾപ്പെടെയുള്ളവയാണ് വിദ്യാർഥികൾ ആവശ്യപ്പെട്ടത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി നല്കിയിരുന്നു. ഇന്നലെ കാക്ചിംഗ് ജില്ലയിൽ ആയിരക്കണക്കിനു പ്രദേശവാസികൾ വൻ പ്രതിഷേധ റാലി നടത്തി.