ഭാറൂച്ചിൽ സംഘർഷം
Thursday, September 12, 2024 5:17 AM IST
ഭാറുച്ച്: മതപരമായ കൊടികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഉടലെടുത്ത തർക്കം ഗുജറാത്തിലെ ഭാറുച്ച് നഗരത്തിൽ സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ രണ്ട് പേർക്കു പരിക്കേറ്റു.
പ്രശ്നബാധിത മേഖലയായ ഗോകുൽ നഗറിൽ എത്തിയ പോലീസ് 17 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുകൂട്ടർ തമ്മിൽ നടന്ന കല്ലേറിൽ നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.