ഹരിയാനയിൽ എഎപി രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടു
Wednesday, September 11, 2024 2:18 AM IST
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ആം ആദ്മി പാർട്ടിയും പുറത്തുവിട്ടു. ഒന്‍പത് സ്ഥാനാർഥികളുടെ പട്ടികയാണ് എഎപി ഇന്നലെ പുറത്തുവിട്ടത്.
20 പേരുടെ ആദ്യഘട്ട പട്ടിക തിങ്കളാഴ്ച പ്രഖ്യാപിച്ച എഎപി കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ ആരെയും സ്ഥാനാർഥികളാക്കിയിട്ടില്ല. ബിജെപിയിൽനിന്ന് അടുത്തിടെ എഎപി താവളത്തിലേക്കെത്തിയ മുൻ മന്ത്രി ചത്തർ പാൽ സിംഗ് ബർവാല മണ്ഡലത്തിൽനിന്ന് ജനവിധി തേടും.
കോണ്‍ഗ്രസുമായുള്ള സഖ്യചർച്ചകൾ പരാജയപ്പെട്ടതിനുശേഷം ഹരിയാനയിലെ 90 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തുമെന്നാണ് എഎപി പ്രഖ്യാപിച്ചിരുന്നത്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി നാളെ അവസാനിരിക്കെ കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ അന്തിമഘട്ട പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ല.