നീതി മുഖ്യം; ജോലിക്കുകയറാതെ ആർജി കർ ജൂണിയർ ഡോക്ടർമാർ
Thursday, September 12, 2024 5:17 AM IST
കോൽക്കത്ത: ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന സുപ്രിംകോടതി അന്ത്യശാസനം ലംഘിച്ച് കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാരുടെ സമരം തുടരുന്നു. പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് നടത്തുന്ന സമരം 33 ദിവസം പിന്നിട്ടു.
ജൂണിയർ ഡോക്ടർമാർ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് മുൻപ് ജോലിക്ക് കയറണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്.