ആർഎസ്എസിനെ അറിയണമെങ്കിൽ മുത്തശിയോടു ചോദിക്കൂ: ബിജെപി
Tuesday, September 10, 2024 1:49 AM IST
ന്യൂഡൽഹി: മരിച്ചവരുമായി സംസാരിക്കാൻ കഴിയുന്ന എന്തെങ്കിലും സാങ്കേതികവിദ്യ ഉണ്ടെങ്കിൽ ആർഎസ്എസ് എന്താണെന്ന് രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ മുത്തശിയായ ഇന്ദിരാഗാന്ധിയോട് ചോദിച്ചു മനസിലാക്കണമെന്ന് മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗ്. അമേരിക്കൻ സന്ദർശത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആർഎസ്എസിനെതിരേ നടത്തിയ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസ് ഇന്ത്യയെ ഒരൊറ്റ ആശയമായാണു കാണുന്നതെന്നും എന്നാൽ കോണ്ഗ്രസ് ബഹുസ്വര ആശയത്തിലാണു വിശ്വസിക്കുന്നതെന്നും പ്രതിപക്ഷ നേതാവായതിനുശേഷമുള്ള ആദ്യ യുഎസ് സന്ദർശത്തിനിടെ ഡാളസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെ രാഹുൽ പറഞ്ഞിരുന്നു.
ഇന്ത്യയെ അധിക്ഷേപിക്കാനാണു രാഹുൽ വിദേശയാത്ര നടത്തിയതെന്ന് ആരോപിച്ച ഗിരിരാജ് സിംഗ്, ആർഎസ്എസിനെ മനസിലാക്കാൻ രാജ്യദ്രോഹിയായ രാഹുലിന് പല ജന്മം വേണ്ടിവരുമെന്നും വിമർശിച്ചു.