ഉധംപുരിൽ രണ്ടു ഭീകരരെ വധിച്ചു
Thursday, September 12, 2024 4:18 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ ഉധംപുർ ജില്ലയിൽ രണ്ടു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ബസന്ത്ഗഡിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
കഴിഞ്ഞ ആറു മാസത്തിനിടെ വനമേഖലയിൽ ഭീകരരുമായി ആറ് ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ട്. ഒരു ഭീകരൻകൂടി വലയിലായിട്ടുണ്ടെന്ന് സുരക്ഷാസേന അറിയിച്ചു.