മുൻ കരസേനാ മേധാവി ജനറൽ എസ്. പദ്മനാഭൻ അന്തരിച്ചു
മുൻ കരസേനാ മേധാവി ജനറൽ  എസ്. പദ്മനാഭൻ അന്തരിച്ചു
Tuesday, August 20, 2024 2:32 AM IST
ചെ​​ന്നൈ: മു​​ൻ ക​​ര​​സേ​​നാ മേ​​ധാ​​വി ജ​​ന​​റ​​ൽ സു​​ന്ദ​​ര​​രാ​​ജ​​ൻ പ​​ദ്മ​​നാ​​ഭ​​ൻ (83) അ​​ന്ത​​രി​​ച്ചു. വാ​​ർ​​ധ​​ക്യ​​സ​​ഹ​​ജ​​മാ​​യ രോ​​ഗ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് ചെ​​ന്നൈ​​യി​​ലെ വ​​സ​​തി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. സം​​സ്കാ​​രം ഇ​​ന്നു വൈ​​കു​​ന്നേ​​രം ന​​ട​​ക്കും.

2000 സെ​​പ്റ്റം​​ബ​​ർ 30 മു​​ത​​ൽ 2002 ഡി​​സം​​ബ​​ർ 31 വ​​രെ ക​​ര​​സേ​​നാ മേ​​ധാ​​വി​​യാ​​യി​​രു​​ന്നു. 1940 ഡി​​സം​​ബ​​ർ അ​​ഞ്ചി​​നു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്താ​​ണ് ജ​​ന​​റ​​ൽ പ​​ദ്മ​​നാ​​ഭ​​ൻ ജ​​നി​​ച്ച​​ത്.


1959ൽ ​​സൈ​​ന്യ​​ത്തി​​ൽ ചേ​​ർ​​ന്നു. സ്തു​​ത്യ​​ർ​​ഹ സേ​​വ​​ന​​ത്തി​​ന് വി​​ശി​​ഷ്ട് സേ​​വാ മെ​​ഡ​​ൽ(​​വി​​എ​​സ്എം) ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. 1993-1995 കാ​​ല​​ത്ത് 15-ാം കോ​​റി​​ന്‍റെ ക​​മാ​​ൻ​​ഡ​​റാ​​യി കാ​​ഷ്മീ​​ർ താ​​ഴ്‌​​വ​​ര​​യി​​ൽ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചു. ഇ​​ക്കാ​​ല​​ത്ത് ഭീ​​ക​​ര​​രെ അ​​മ​​ർ​​ച്ച ചെ​​യ്യാ​​ൻ സൈ​​ന്യ​​ത്തി​​നു ക​​ഴി​​ഞ്ഞു. 43 വ​​ർ​​ഷ​​ത്തെ സേ​​വ​​ന​​ത്തി​​നു​​ശേ​​ഷം 2002 ഡി​​സം​​ബ​​ർ 31നു ​​ജ​​ന​​റ​​ൽ എ​​സ്. പ​​ദ്മ​​നാ​​ഭ​​ൻ വി​​ര​​മി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.