ആശുപത്രിയിൽ ദളിത് നഴ്സിനെ ഡോക്ടർ ബലാത്സംഗം ചെയ്തു
ആശുപത്രിയിൽ ദളിത് നഴ്സിനെ ഡോക്ടർ ബലാത്സംഗം ചെയ്തു
Tuesday, August 20, 2024 2:32 AM IST
ല​​ക്നോ: യു​​പി​​യി​​ൽ ദ​​ളി​​ത് വി​​ഭാ​​ഗ​​ക്കാ​​രി​​യാ​​യ ന​​ഴ്സി​​നെ ആ​​ശു​​പ​​ത്രി​​യി​​ൽ ഡോ​​ക്ട​​ർ ബ​​ലാ​​ത്സം​​ഗം ചെ​​യ്തു. ഞാ​​യ​​റാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ഇ​​രു​​പ​​തു​​കാ​​രി​​യാ​​യ ന​​ഴ്സി​​നെ ബ​​ന്ദി​​യാ​​ക്കി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഡോ​​ക്ട​​ർ ഷാ​​ന​​വാ​​സ് പീ​​ഡി​​പ്പി​​ച്ച​​ത്. ന​​ഴ്സി​​ന്‍റെ പ​​രാ​​തി​​യി​​ൽ മൂ​​ന്നു പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു.

ശ​​നി​​യാ​​ഴ്ച രാ​​ത്രി ഏ​​ഴി​​നാ​​ണ് ന​​ഴ്സ് ആ​​ശു​​പ​​ത്രി​​യി​​ൽ ഡ്യൂ​​ട്ടി​​ക്കെ​​ത്തി​​യ​​ത്. അ​​ർ​​ധ​​രാ​​ത്രി​​യാ​​യ​​തോ​​ടെ മ​​റ്റൊ​​രു ന​​ഴ്സാ​​യ മെ​​ഹ്‌​​നാ​​സ്, ഡോ​​ക്ട​​ർ ഷാ​​ന​​വാ​​സി​​ന്‍റെ മു​​റി​​യി​​ലേ​​ക്കു ചെ​​ല്ലാ​​ൻ യു​​വ​​തി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.


വി​​സ​​മ്മ​​തി​​ച്ച ന​​ഴ്സി​​നെ മെ​​ഹ്‌​​നാ​​സും വാ​​ർ​​ഡ് ബോ​​യി ജു​​നൈ​​ദും ചേ​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ലെ മു​​ക​​ൾ​​നി​​ല​​യി​​ലെ മു​​റി​​യി​​ല​​ട​​ച്ചു. തു​​ട​​ർ​​ന്ന് ഡോ. ​​ഷാ​​ന​​വാ​​സ് മു​​റി​​യി​​ൽ പ്ര​​വേ​​ശി​​ച്ച് ന​​ഴ്സി​​നെ ബ​​ലാ​​ത്സം​​ഗം ചെ​​യ്തു. കൊ​​ല്ലു​​മെ​​ന്നു ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യ​​താ​​യും ജാ​​തി അ​​ധി​​ക്ഷേ​​പം ന​​ട​​ത്തി​​യ​​താ​​യും പ​​രാ​​തി​​യു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.