എം പോക്സ്: ഇന്ത്യയിലും ജാഗ്രതാനിർദേശം
എം പോക്സ്: ഇന്ത്യയിലും ജാഗ്രതാനിർദേശം
Tuesday, August 20, 2024 2:32 AM IST
ന്യൂ​ഡ​ൽ​ഹി: കു​ര​ങ്ങു​പ​നി എ​ന്ന എം ​പോ​ക്സ് ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ലും ജാ​ഗ്ര​താ​നി​ർ​ദേ​ശം.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും അ​തി​ർ​ത്തി​ക​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും പ്ര​ധാ​ന​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​ക വാ​ർ​ഡു​ക​ൾ ക്ര​മീ​ക​രി​ക്കാ​നും കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി.

പാ​ക്കി​സ്ഥാ​നി​ലും ബം​ഗ്ലാ​ദേ​ശി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​തി​ർ​ത്തി​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​ത്. എം​പോ​ക്സ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ എ​ത്തു​ന്ന രോ​ഗി​ക​ളെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ക്കാ​നും ചി​കി​ത്സി​ക്കാ​നും ഡ​ൽ​ഹി​യി​ലെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി, ലേ​ഡി ഹാ​ർ​ഡിം​ഗ് മെ​ഡി​ക്ക​ൽ കോ​ള​ജ്, റാം​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക വാ​ർ​ഡു​ക​ൾ ക്ര​മീ​ക​രി​ക്കും.


എം​പോ​ക്സ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​ന് ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ മി​ശ്ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നി​രു​ന്നു.

എം​പോ​ക്സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ക​ഴി​ഞ്ഞ​ദി​വ​സം ആ​ഗോ​ള​ത​ല​ത്തി​ൽ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.