മേഘാലയയിൽ മൂന്നു കോൺഗ്രസ് എംഎൽഎമാർ എൻപിപിയിൽ
മേഘാലയയിൽ മൂന്നു കോൺഗ്രസ് എംഎൽഎമാർ എൻപിപിയിൽ
Tuesday, August 20, 2024 2:32 AM IST
ഷി​​ല്ലോം​​ഗ്: മേ​​ഘാ​​ല​​യ​​യി​​ൽ മൂ​​ന്നു കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​ർ ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ എ​​ൻ​​പി​​പി​​യി​​ൽ ചേ​​ർ​​ന്നു. ഇ​​തോ​​ടെ അ​​റു​​പ​​തം​​ഗ നി​​യ​​മ​​സ​​ഭ​​യി​​ൽ എ​​ൻ​​പി​​പി​​യു​​ടെ അം​​ഗ​​ബ​​ലം 31 ആ​​യി ഉ​​യ​​ർ​​ന്നു. പാ​​ർ​​ട്ടി​​ക്ക് ഒ​​റ്റ​​യ്ക്കു കേ​​വ​​ല​​ഭൂ​​രി​​പ​​ക്ഷ​​വു​​മാ​​യി.

മു​​ൻ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ ഡോ. ​​സെ​​ല​​സ്റ്റി​​ൻ ലിം​​ഗ്ദോ, ഗ​​ബ്രി​​യേ​​ൽ വാ​​ഹ്‌​​ലാം​​ഗ്, ചാ​​ൾ​​സ് മാ​​ൺ​​ഗ​​ർ എ​​ന്നി​​വ​​രാ​​ണ് എ​​ൻ​​പി​​പി​​യി​​ൽ ചേ​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​ർ. യു​​ഡി​​പി, ബി​​ജെ​​പി പാ​​ർ​​ട്ടി​​ക​​ളു​​ടെ പി​​ന്തു​​ണ​​യോ​​ടെ​​യാ​​യി​​രു​​ന്നു എ​​ൻ​​പി​​പി ഭ​​രി​​ക്കു​​ന്ന​​ത്. ഭ​​ര​​ണ​​മു​​ന്ന​​ണി​​യു​​ടെ അം​​ഗ​​ബ​​ലം 47 ആ​​യി ഉ​​യ​​ർ​​ന്നു.​​ കോ​​ൺ​​ഗ്ര​​സി​​ൽ അ​​വ​​ശേ​​ഷി​​ച്ചി​​ട്ടു​​ള്ള​​ത് ഒ​​രേ​​യൊ​​രു എം​​എ​​ൽ​​എ മാ​​ത്ര​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.