ലാറ്ററൽ എൻട്രി: ഭരണഘടന മാറ്റാനുള്ള ബിജെപിയുടെ ചക്രവ്യൂഹമെന്ന് ഖാർഗെ
ലാറ്ററൽ എൻട്രി: ഭരണഘടന മാറ്റാനുള്ള  ബിജെപിയുടെ ചക്രവ്യൂഹമെന്ന് ഖാർഗെ
Tuesday, August 20, 2024 2:32 AM IST
ന്യൂ​ഡ​ൽ​ഹി: ലാ​റ്റ​റ​ൽ എ​ൻ​ട്രി വ​ഴി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്കു നി​യ​മ​നം ന​ട​ത്തു​ന്ന​തി​നെ​തി​രേ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ.

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ 5.1 ല​ക്ഷം ത​സ്തി​ക​ക​ൾ ബി​ജെ​പി സ​ർ​ക്കാ​ർ ഇ​ല്ലാ​താ​ക്കി​യെ​ന്ന് ഖാ​ർ​ഗെ എ​ക്സി​ൽ കു​റി​ച്ച പോ​സ്റ്റി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ക​രാ​ർ​നി​യ​മ​ന​ത്തി​ൽ 91 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണു ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ഉ​ണ്ടാ​യ​ത്. 2022- 23 വ​ർ​ഷ​ങ്ങ​ളി​ൽ പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ ത​സ്തി​ക​ക​ളി​ൽ 1.3 ല​ക്ഷം കു​റ​വു​ണ്ടാ​യി.

വി​ദ​ഗ്ധ​രെ അ​വ​രു​ടെ ക​ഴി​വി​ന​നു​സ​രി​ച്ചാ​ണ് ലാ​റ്റ​റ​ൽ എ​ൻ​ട്രി വ​ഴി കോ​ണ്‍ഗ്ര​സ് നി​യ​മി​ച്ച​ത്. എ​ന്നാ​ൽ ബി​ജെ​പി സ​ർ​ക്കാ​ർ ത​ങ്ങ​ൾ​ക്കു താ​ത്പ​ര്യ​മു​ള്ള​വ​രെ നി​യ​മി​ക്കു​ന്ന​തി​ലൂ​ടെ പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ്.

പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ ത​സ്തി​ക​ക​ൾ ഇ​നി ആ​ർ​എ​സ്എ​സു​കാ​ർ​ക്കു ന​ൽ​കു​മെ​ന്നും സം​വ​ര​ണം ത​ട്ടി​യെ​ടു​ത്ത് ഭ​ര​ണ​ഘ​ട​ന മാ​റ്റാ​നു​ള്ള ബി​ജെ​പി​യു​ടെ ച​ക്ര​വ്യൂ​ഹ​മാ​ണ് ഈ ​ലാ​റ്റ​റ​ൽ എ​ൻ​ട്രി​യെ​ന്നും ഖാ​ർ​ഗെ കു​റ്റ​പ്പെ​ടു​ത്തി.


കേ​ന്ദ്ര​മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ഡ​യ​റ​ക്‌​ട​ർ​മാ​ർ, ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ സു​പ്ര​ധാ​ന ത​സ്തി​ക​ക​ളി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ലാ​റ്റ​റ​ൽ എ​ൻ​ട്രി വ​ഴി നി​യ​മ​നം ന​ട​ത്താ​ൻ ശ​നി​യാ​ഴ്ച​യാ​ണ് യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (യു​പി​എ​സ്‌​സി) വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്.

മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലാ​ണു നി​യ​മ​നം. ആ​ഭ്യ​ന്ത​രം, ധ​ന​കാ​ര്യം, വ്യ​വ​സാ​യം, കൃ​ഷി തു​ട​ങ്ങി​യ മ​ന്ത്രാ​ല​യ​ങ്ങളി​ലേ​ക്കാ​ണ് നി​യ​മ​നം. നി​യ​മ​ന​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, സി​പി​ഐ നേ​താ​വ് സീ​താ​റാം യെ​ച്ചൂ​രി എ​ന്നി​വ​ര​ട​ക്കം രം​ഗ​ത്തു​വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.