ചംപയ് സോറന്‍റെ ബിജെപി പ്രവേശനം: ചർച്ച നടന്നിട്ടില്ലെന്ന് ബാബുലാൽ മറാൻഡി
ചംപയ് സോറന്‍റെ ബിജെപി പ്രവേശനം: ചർച്ച നടന്നിട്ടില്ലെന്ന് ബാബുലാൽ മറാൻഡി
Tuesday, August 20, 2024 2:32 AM IST
റാ​​​ഞ്ചി: മു​​​ൻ ജാ​​​ർ​​​ഖ​​​ണ്ഡ് മു​​​ഖ്യ​​​മ​​​ന്ത്രി ചം​​​പ​​​യ് സോ​​​റ​​​ൻ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച ന‌​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ബാ​​​ബു​​​ലാ​​​ൽ മ​​​റാ​​​ൻ​​​ഡി. അ​​​നു​​​ഭ​​​വ​​​സ​​​ന്പ​​​ത്തു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ​​​നേ​​​താ​​​വാ​​​യ ചം​​​പ​​​യ് സോ​​​റ​​​ൻ സ്വ​​​ന്തം വ​​​ഴി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​മെ​​​ന്ന് മ​​​റാ​​​ൻ​​​ഡി പ​​​റ​​​ഞ്ഞു.

ചം​​​പ​​​യ് സോ​​​റ​​​ൻ ഞാ​​​യ​​​റാ​​​ഴ്ച മൂ​​​ന്ന് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​മാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.
മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ താ​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ൽ ക​​​ടു​​​ത്ത അ​​​വ​​​ഹേ​​​ള​​​ന​​​വും അ​​​പ​​​മാ​​​ന​​​വും നേ​​​രി​​​ട്ടെ​​​ന്ന് സോ​​​റ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.


ജെ​​​എം​​​എ​​​മ്മി​​​ൽ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളെ മാ​​​നി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഹേ​​​മ​​​ന്ത് സോ​​​റ​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ന്‍റെ ഭാ​​​ര്യ​​​യും ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ സീ​​​താ സോ​​​റ​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ചം​​​പ​​​യ് സോ​​​റ​​​നു ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ക്കാ​​​ര്യം പാ​​​ർ​​​ട്ടി പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന വ​​​ക്താ​​​വ് പ്ര​​​തു​​​ൽ ഷാ​​​ദേ​​​വ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.