വഖഫ് ഭേദഗതി ബിൽ: ജെപിസി യോഗം 22ന്
വഖഫ് ഭേദഗതി ബിൽ:  ജെപിസി യോഗം 22ന്
Tuesday, August 20, 2024 2:32 AM IST
ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ സം​ബ​ന്ധി​ച്ച സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി​യു​ടെ (ജെ​പി​സി) ആ​ദ്യ യോ​ഗം ഈ ​മാ​സം 22ന് ​ന​ട​ക്കും. ബി​ജെ​പി എം​പി ജ​ഗ​ദാം​ബി​ക പാ​ലാ​ണു സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ. ലോ​ക്സ​ഭ​യി​ൽ​നി​ന്ന് 21ഉം ​രാ​ജ്യ​സ​ഭ​യി​ൽ​നി​ന്ന് പ​ത്തും അം​ഗ​ങ്ങ​ളാ​ണ് സ​മി​തി​യി​ലു​ള്ള​ത്.

ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ർ ബി​ല്ലി​നെ​ക്കു​റി​ച്ചും നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന ഭേ​ദ​ഗ​തി​ക​ളെ​ക്കു​റി​ച്ചും ജെ​പി​സി അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും. നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.


ഈ ​മാ​സം ആ​ദ്യം അ​വ​സാ​നി​ച്ച പാ​ർ​ല​മെ​ന്‍റി​ന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ബി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും നി​യ​മ​നി​ർ​മാ​ണം പ്ര​തി​പ​ക്ഷം എ​തി​ർ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കൂ​ടു​ത​ൽ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കാ​യി ജെ​പി​സി​ക്ക് അ​യ​യ്ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.