ര​ണ്ടു മ​ണി​ക്കൂ​ർ ഇടവിട്ട് ക്ര​മ​സ​മാ​ധാ​ന റി​പ്പോ​ർ​ട്ട് കൈ​മാ​റാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​നി​ർ​ദേ​ശം
ര​ണ്ടു മ​ണി​ക്കൂ​ർ ഇടവിട്ട് ക്ര​മ​സ​മാ​ധാ​ന റി​പ്പോ​ർ​ട്ട്  കൈ​മാ​റാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​നി​ർ​ദേ​ശം
Monday, August 19, 2024 2:50 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: കോ​ൽ​ക്ക​ത്ത സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​രോ ര​ണ്ടു മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് ക്ര​മ​സ​മാ​ധാ​ന റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ്‍ട്രോ​ൾ റൂ​മി​ലേ​ക്ക് സം​സ്ഥാ​ന പോ​ലീ​സ് സേ​ന​ക​ൾ ഓ​രോ ര​ണ്ടു മ​ണി​ക്കൂ​റി​ലും ക്ര​മ​സ​മാ​ധാ​ന റി​പ്പോ​ർ​ട്ട് അ​യ​യ്ക്ക​ണ​മെ​ന്നാ​ണു മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും സ​മാ​ന നി​ർ​ദേ​ശ​മു​ണ്ട്. ഇ​തി​നാ​യി ഫാ​ക്സ്, വാ​ട്സ്ആ​പ്പ് ന​ന്പ​റു​ക​ളും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.