നിയമസഭാ കക്ഷിയോഗം വിളിച്ച് സിദ്ധരാമയ്യ
നിയമസഭാ കക്ഷിയോഗം വിളിച്ച് സിദ്ധരാമയ്യ
Monday, August 19, 2024 2:50 AM IST
ബം​​​​​​ഗ​​​​​​ളൂ​​രു: വ്യാ​​ഴാ​​ഴ്ച ക​​ർ​​ണാ​​ട​​ക കോ​​ൺ​​ഗ്ര​​സ് നി​​യ​​മ​​സ​​ഭാ ക​​ക്ഷി​​യോ​​ഗം വി​​ളി​​ച്ച് മു​​ഖ്യ​​മ​​ന്ത്രി സി​​ദ്ധ​​രാ​​മ​​യ്യ. വി​​ധാ​​ൻ​​സൗ​​ധ കോ​​ൺ​​ഫ​​റ​​ൻ​​സ് ഹാ​​ളി​​ലാ​​ണ് യോ​​ഗം ചേ​​രു​​ക. മു​​ഡ കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ൾ വി​​ശ​​ദീ​​ക​​രി​​ക്കാ​​നാ​​ണു യോ​​ഗം വി​​ളി​​ച്ച​​തെ​​ന്നു മ​​ന്ത്രി പ്രി​​യ​​ങ്ക് ഖാ​​ർ​​ഗെ പ​​റ​​ഞ്ഞു. 136 എം​​എ​​ൽ​​എ​​മാ​​രാ​​ണു കോ​​ൺ​​ഗ്ര​​സി​​നു​​ള്ള​​ത്.

ഭൂ​​​​​​മി​​​​​​യി​​​​​​ട​​​​​​പാ​​​​​​ടു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട കേ​​​​​​സി​​​​​​ൽ സിദ്ധരാമയ്യയെ പ്രോ​​​​​​സി​​​​​​ക്യൂ​​​​​​ട്ട് ചെ​​​​​​യ്യാ​​​​​​ൻ ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ർ ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​​​​​നു​​​​​​മ​​​​​​തി ന​​​​​​ല്കി​​യി​​രു​​ന്നു. മൈ​​​​​​സൂ​​​​​​ർ അ​​​​​​ർ​​​​​​ബ​​​​​​ൻ ഡെ​​​​​​വ​​​​​​ല​​​​​​പ്മെ​​​​​​ന്‍റ് അ​​​​​​ഥോ​​​​​​റി​​​​​​റ്റി​​​​​​യു​​​​​​ടെ ഭൂ​​​​​​മി മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ ഭാ​​​​​​ര്യ ബി.​​​​എം. പാ​​​​​​ർ​​​​​​വ​​​​​​തി നി​​​​​​യ​​​​​​മ​​​​​​വി​​​​​​രു​​​​​​ദ്ധ​​​​​​മാ​​​​​​യി കൈ​​​​​​യ​​​​​​ട​​​​​​ക്കി​​​​​​യെ​​​​​​ന്ന ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ത്തി​​​​​​ലാ​​​​​​ണ് ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ർ ത​​​​​​വ​​​​​​ർ​​​​​​ച​​​​​​ന്ദ് ഗ​​​​​​ലോ​​​​​​ട്ട് അ​​​​​​നു​​​​​​മ​​​​​​തി ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.