നിയമസഭാ തെരഞ്ഞെടുപ്പ്: വാർറൂം അധ്യക്ഷന്മാരെ നിയോഗിച്ച് കോണ്‍ഗ്രസ്
നിയമസഭാ തെരഞ്ഞെടുപ്പ്: വാർറൂം അധ്യക്ഷന്മാരെ  നിയോഗിച്ച് കോണ്‍ഗ്രസ്
Monday, August 19, 2024 2:49 AM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ സം​ഘ​ട​നാ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ കോ​ണ്‍ഗ്ര​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ച​ല്ലാ വം​ശി ച​ന്ദ് റെ​ഡ്ഢി​യെ​യും ഹ​രി​യാ​ന​യി​ൽ ന​വീ​ൻ ശ​ർ​മ​യെ​യും ജ​മ്മു-​കാ​ഷ്മീ​രി​ൽ ഗോ​കു​ൽ ബു​ട്ടെ​യ്യെ​യും വാ​ർ റൂം ​അ​ധ്യ​ക്ഷ​ൻ​മാ​രാ​യി നി​യ​മി​ച്ചു.

ശ​ശി​കാ​ന്ത് സെ​ന്തി​ൽ ദേ​ശീ​യ വാ​ർ റൂം ​ചെ​യ​ർ​മാ​നാ​യി തു​ട​രും. അ​ഭി​ഷേ​ക് മ​നു സിം​ഗ്വി ചെ​യ​ർ​മാ​നാ​യി നി​യ​മ-​മ​നു​ഷ്യാ​വ​കാ​ശ-​വി​വ​രാ​വ​കാ​ശ വ​കു​പ്പും പാ​ർ​ട്ടി പു​നഃ​സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്, വി​വേ​ക് ത​ൻ​ഖ, ഹ​രി​ൻ റാ​വ​ൽ, പ്ര​ശാ​ന്ത് സെ​ൻ, ദേ​വ​ദ​ത്ത് കാ​മ​ത്ത്, കെ.​ടി.​എ​സ്. തു​ള​സി, വി​പു​ൽ മ​ഹേ​ശ്വ​രി എ​ന്നി​വ​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​നഃ​സം​ഘ​ട​ന.


ബി​ഹാ​ർ, ത്രി​പു​ര സം​സ്ഥാ​ന കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ ന്യൂ​ന​പ​ക്ഷ വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള അ​ധ്യ​ക്ഷ​ന്മാ​രു​ടെ നി​യ​മ​ന​ത്തി​നും പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അം​ഗീ​കാ​രം ന​ൽ​കി. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നി​ർ​ണാ​യ​ക​ശ​ക്തി​യാ​യ ബി​ഹാ​റി​ൽ ഒ​മൈ​ർ ഖാ​നാ​ണ് അ​ധ്യ​ക്ഷ​ൻ. ത്രി​പു​ര​യി​ൽ റൂ​ഹു​ൽ അ​മി​നാ​ണു ചു​മ​ത​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.