ബസിനകത്ത് കൗമാരക്കാരി കൂട്ടബലാത്സംഗത്തിനിരയായി
ബസിനകത്ത് കൗമാരക്കാരി  കൂട്ടബലാത്സംഗത്തിനിരയായി
Monday, August 19, 2024 2:49 AM IST
ഡെ​​റാ​​ഡൂ​​ൺ: ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ലെ ഡെ​​റാ​​ഡൂ​​ണി​​ൽ കൗ​​മാ​​ര​​ക്കാ​​രി ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ ബ​​സി​​ന​​ക​​ത്ത് കൂ​​ട്ട ബ​​ലാ​​ത്സം​​ഗ​​ത്തി​​നി​​ര​​യാ​​യി. സം​​ഭ​​വ​​ത്തി​​ൽ ബ​​സ് ഡ്രൈ​​വ​​റും ക​​ണ്ട​​ക്ട​​റും ഉ​​ൾ​​പ്പെ​​ടെ അ​​ഞ്ചു പേ​​ർ അ​​റ​​സ്റ്റി​​ലാ​​യി. ഡ​​ൽ​​ഹി​​യി​​ൽ​​നി​​ന്നെ​​ത്തി​​യ സ​​ർ​​ക്കാ​​ർ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ബ​​സി​​ൽ ഓ​​ഗ​​സ്റ്റ് 12നാ​​ണ് പെ​​ൺ​​കു​​ട്ടി ബ​​ലാ​​ത്സം​​ഗ​​ത്തി​​നി​​ര​​യാ​​യ​​ത്. ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​ണു പോ​​ലീ​​സി​​നു വി​​വ​​രം ല​​ഭി​​ച്ച​​ത്.


സി​​സി​​ടി​​വി കാ​​മ​​റ​​ക​​ൾ പ​​രി​​ശോ​​ധി​​ച്ച പോ​​ലീ​​സ്, ധ​​ർ​​മേ​​ന്ദ്ര കു​​മാ​​ർ (32), രാ​​ജ്പാ​​ൽ (57), ദേ​​വേ​​ന്ദ്ര (52), രാ​​ജേ​​ഷ്കു​​മാ​​ർ സോ​​ൻ​​ക​​ർ(38), ര​​വി​​കു​​മാ​​ർ (34) എ​​ന്നി​​വ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു. ധ​​ർ​​മേ​​ന്ദ്ര​​കു​​മാ​​ർ ബ​​സ് ഡ്രൈ​​വ​​റും ദേ​​വേ​​ന്ദ്ര ക​​ണ്ട​​ക്ട​​റു​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.