കോ​സ്റ്റ് ഗാ​ർ​ഡ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ രാ​കേ​ഷ് പാ​ൽ അ​ന്ത​രി​ച്ചു
കോ​സ്റ്റ് ഗാ​ർ​ഡ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ  രാ​കേ​ഷ് പാ​ൽ അ​ന്ത​രി​ച്ചു
Monday, August 19, 2024 2:49 AM IST
ചെ​​ന്നൈ: ഇ​​ന്ത്യ​​ൻ കോ​​സ്റ്റ് ഗാ​​ർ​​ഡ് ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ രാ​​കേ​​ഷ് പാ​​ൽ (59) അ​​ന്ത​​രി​​ച്ചു. ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് ചെ​​ന്നൈ​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. ഇ​​ന്ന​​ലെ രാ​​വി​​ലെ ശാ​​രീ​​രി​​കാ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ട്ട രാ​​കേ​​ഷ് പാ​​ലി​​നെ രാ​​ജീ​​വ് ഗാ​​ന്ധി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും രാ​ത്രി ഏ​ഴോ​ടെ മ​​രി​​ച്ചു.

ഇ​​ന്ന​​ലെ പ്ര​​തി​​രോ​​ധ മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗു​​മാ​​യി രാ​​കേ​​ഷ് പാ​​ൽ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്താ​നി​രി​ക്കെയായി​രു​ന്നു അ​പ്ര​തീ​ക്ഷി​ത മ​ര​ണം. 2023 ജൂ​​ലൈ 19നാ​​ണ് ഇ​​ന്ത്യ​​ൻ കോ​​സ്റ്റ് ഗാ​​ർ​​ഡി​​ന്‍റെ 25-ാം ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ലാ​​യി രാ​​കേ​​ഷ് പാ​​ൽ ചു​​മ​​ത​​ല​​യേ​​റ്റ​​ത്. 1989ലാ​ണ് ഇ​ദ്ദേ​ഹം ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​ൽ ചേ​ർ​ന്ന​ത്. 34 വ​​ർ​​ഷ​​ത്തെ സേ​​വ​​ന​​ത്തി​​നി​​ടെ ക​​മാ​​ൻ​​ഡ​​ർ ഓ​​ഫ് കോ​​സ്റ്റ് ഗാ​​ർ​​ഡ് റീ​​ജ​​ണ്‍(​​നോ​​ർ​​ത്ത് വെ​​സ്റ്റ്), ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ (​​പോ​​ളി​​സി ആ​​ൻ​​ഡ് പ്ലാ​​ൻ​​സ്), അ​​ഡീ​​ഷ​​ണ​​ൽ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ (​​കോ​​സ്റ്റ് ഗാ​​ർ​​ഡ് ഹെ​​ഡ്ക്വാ​​ർ​​ട്ടേ​​ഴ്സ്) തു​​ട​​ങ്ങി​​യ പ​​ദ​​വി​​ക​​ൾ രാ​​കേ​​ഷ് പാ​​ൽ വ​​ഹി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.