രാ​​​​​​ത്രി ഷി​​​​​​ഫ്റ്റു​​​​​​ക​​​​​​ളി​​​​​​ൽ ജോ​​​​​​ലി ചെ​​​​​​യ്യു​​​​​​ന്ന സ്ത്രീ​​​​​​ക​​​​​​ളു​​​​​​ടെ സു​​​​​​ര​​​​​​ക്ഷ ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാൻ നടപടി
രാ​​​​​​ത്രി ഷി​​​​​​ഫ്റ്റു​​​​​​ക​​​​​​ളി​​​​​​ൽ  ജോ​​​​​​ലി ചെ​​​​​​യ്യു​​​​​​ന്ന സ്ത്രീ​​​​​​ക​​​​​​ളു​​​​​​ടെ സു​​​​​​ര​​​​​​ക്ഷ  ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാൻ നടപടി
Monday, August 19, 2024 2:49 AM IST
കോ​​ൽ​​ക്ക​​ത്ത: വ​​നി​​താ​​ഡോ​​ക്‌​​ട​​റു​​ടെ കൊ​​ല​​പാ​​ത​​ക​​ത്തി​​ൽ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധം ക​​​​​​​ന​​​​​​​ത്ത​​​​​​​തോ​​​​​​​ടെ രാ​​​​​​​ത്രി ഷി​​​​​​​ഫ്റ്റു​​​​​​​ക​​​​​​​ളി​​​​​​​ൽ ജോ​​​​​​​ലി ചെ​​​​​​​യ്യു​​​​​​​ന്ന സ്ത്രീ​​​​​​​ക​​​​​​​ളു​​​​​​​ടെ സു​​​​​​​ര​​​​​​​ക്ഷ ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കാ​​​​​​​ൻ പ​​​​​​​ശ്ചി​​​​​​​മ​​ബം​​​​​​​ഗാ​​​​​​​ൾ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ന​​​​​​​ട​​​​​​​പ​​​​​​​ടി ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ചു.

വി​​​​​​​ശ്ര​​​​​​​മ​​മു​​​​​​​റി​​​​​​​ക​​​​​​​ളും സി​​​​​​​സി​​​​​​​ടി​​​​​​​വി നി​​​​​​​രീ​​​​​​​ക്ഷ​​​​​​​ണ​​​​​​​മു​​​​​​​ള്ള സു​​​​​​​ര​​​​​​​ക്ഷാ​​മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളു​​​​​​​മ​​​​​​​ട​​​​​​​ക്കം ജോ​​​​​​​ലി​​​​​​സ്ഥ​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പ്ര​​​​​​​ത്യേ​​​​​​​കി​​​​​​​ച്ച്, സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​ക​​​​​​​ളി​​​​​​​ൽ ഒ​​​​​​​രു​​​​​​​ക്കാ​​​​​​​നാ​​​​​​​ണു നീ​​​​​​​ക്കം. മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി മ​​​​​​​മ​​​​​​​ത ബാ​​​​​​​ന​​​​​​​ർ​​​​​​​ജി​​​​​​​യു​​​​​​​ടെ മു​​​​​​​ഖ്യ ഉ​​​​​​​പ​​​​​​​ദേ​​​​​​​ഷ്‌​​​​​​​ടാ​​​​​​​വ് അ​​​​​​​ല​​​​​​​പ​​​​​​​ൻ ബ​​​​​​​ന്ദോ​​​​​​​പാ​​​​​​​ധ്യാ​​​​​​​യ​​​​​​​യാ​​​​​​​ണു ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച​​​​​​​ത്. സ്ത്രീ​​​​​​​സു​​​​​​​ര​​​​​​​ക്ഷ​​​​​​​യ്ക്കു മൊ​​​​​​​ബൈ​​​​​​​ൽ ആ​​​​​​​പ് വി​​​​​​​ക​​​​​​​സി​​​​​​​പ്പി​​​​​​​ക്കാ​​​​​​​നും സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ച്ചു.


അ​​​​​​​ടി​​​​​​​യ​​​​​​​ന്ത​​​​​​​രഘ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പോ​​​​​​​ലീ​​​​​​​സ് സ്റ്റേ​​​​​​​ഷ​​​​​​​നു​​​​​​​ക​​​​​​​ളെ ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ടാ​​​​​​​ൻ സ്ത്രീ​​​​​​​ക​​​​​​​ളെ സ​​​​​​​ഹാ​​​​​​​യി​​​​​​​ക്കു​​​​​​​ന്ന ആ​​​​​​​പ്പാ​​​​​​​ണു വി​​​​​​​ക​​​​​​​സി​​​​​​​പ്പി​​​​​​​ക്കു​​​​​​ക. എ​​​​​​​ല്ലാ മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ളി​​​​​​​ലും ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​ക​​​​​​​ളി​​​​​​​ലും വ​​​​​​​നി​​​​​​​താ ഹോ​​​​​​​സ്റ്റ​​​​​​​ലു​​​​​​​ക​​​​​​​ളി​​​​​​​ലും രാ​​​​​​​ത്രി​​​​​​​കാ​​​​​​​ല പോ​​​​​​​ലീ​​​​​​​സ് പ​​​​​​​ട്രോ​​​​​​​ളിം​​​​​​​ഗ് ഏ​​​​​​​ർ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തും. സാ​​​​​​​ധ്യ​​​​​​​മാ​​​​​​​കു​​​​​​​ന്നി​​​​​​​ട​​​​​​​ത്തെ​​​​​​​ല്ലാം സ്ത്രീ​​​​​​​ക​​​​​​​ൾ​​​​​​​ക്ക് നൈ​​​​​​​റ്റ് ഡ്യൂ​​​​​​​ട്ടി ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കാ​​​​​​​മെ​​​​​​​ന്നും ബ​​​​ന്ദോ​​​​​​​പാ​​​​​​​ധ്യാ​​​​​​​യ പ​​​​​​​റ​​​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.