സബർമതി എക്സ്പ്രസ് പാളം തെറ്റി; അട്ടിമറിയെന്നു സംശയം
സബർമതി എക്സ്പ്രസ് പാളം തെറ്റി; അട്ടിമറിയെന്നു സംശയം
Sunday, August 18, 2024 2:56 AM IST
കാ​​​​​​ൺ​​​​​​പു​​​​​​ർ/​​​​​​ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: വാ​​​​​​രാ​​​​​​ണ​​​​​​സി-​​​​​​അ​​​​​​ഹ​​​​​​മ്മ​​​​​​ദാ​​​​​​ബാ​​​​​​ദ് സ​​​​​​ബ​​​​​​ർ​​​​​​മ​​​​​​തി എ​​​​​​ക്സ്പ്ര​​​​​​സ് കാ​​​​​​ൺ​​​​​​പു​​​​​​രി​​​​​​ലെ ഗോ​​​​​​വി​​​​​​ന്ദ്പു​​​​​​രി​​​​​​യി​​​​​​ൽ പാ​​​​​​ളം ​​​​​​തെ​​​​​​റ്റി. പാ​​​​​​ള​​​​​​ത്തി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന വ​​​​​​ലി​​​​​​യ വ​​​​​സ്തു എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​ൽ ത​​​​​​ട്ടി​​​​​യാ​​​​​ണ് ഇ​​​​​​രു​​​​​​പ​​​​​​തു ബോ​​​​​​ഗി​​​​​​ക​​​​​​ൾ ത​​​​​കി​​​​​ടം​​​​​മ​​​​​റി​​​​​ഞ്ഞ​​​​​ത്. ആ​​​​​ർ​​​​​ക്കും പ​​​​​രി​​​​​ക്കില്ലെ​​​​​ന്ന് റെ​​​​​യി​​​​​ൽ​​​​​വേ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു.

ഇ​​​​​​ന്ന​​​​​​ലെ പു​​​​​​ല​​​​​​ർ​​​​​​ച്ചെ 2.35നു​​​​​ണ്ടാ​​​​​യ അ​​​​​​ത്യാ​​​​​​ഹി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ തെ​​​​​​ളി​​​​​​വു​​​​​​ക​​​​​​ൾ സൂക്ഷി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്നും ഐ​​​​​​ബി​​​​​​യും യു​​​​​​പി പോ​​​​​​ലീ​​​​​​സും അ​​​​​​ന്വേ​​​​​​ഷ​​​​​​ണം തു​​​​​ട​​​​​ങ്ങി​​​​​യെ​​​​​ന്നും റെ​​​​​​യി​​​​​​ൽ​​​​​​വേ മ​​​​​​ന്ത്രി അ​​​​​​ശ്വ​​​​​​നി വൈ​​​​​​ഷ്ണ​​​​​​വ് സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ അ​​​​​റി​​​​​യി​​​​​ച്ചു.

കാ​​​​​​ൺ​​​​​​പു​​​​​​ർ സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ൽ​​​​​​നി​​​​​​ന്നു പു​​​​​​റ​​​​​​പ്പെ​​​​​​ട്ട​​​​​​തി​​​​​​നു തൊ​​​​​​ട്ടു​​​​​​പി​​​​​​ന്നാ​​​​​​ലെ വ​​​​​​ലി​​​​​​യ​​​​​​ ശ​​​​​​ബ്ദ​​​​​ത്തോ​​​​​ടെ ട്രെ​​​​​യി​​​​​ൻ കു​​​​​ലു​​​​​ങ്ങി നി​​​​​ൽ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് യാ​​​​​ത്ര​​​​​ക്കാ​​​​​ർ പ​​​​​റ​​​​​ഞ്ഞു. പു​​​​​ല​​​​​ർ​​​​​ച്ചെ​​​​​യാ​​​​​യ​​​​​തി​​​​​നാ​​​​​ൽ യാ​​​​​ത്ര​​​​​ക്കാ​​​​​രി​​​​​ൽ ഭൂ​​​​​രി​​​​​ഭാ​​​​​ഗ​​​​​വും ഉ​​​​​റ​​​​​ക്ക​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു


. ട്രാ​​​​​​ക്കി​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന വ​​​​​​സ്തു എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​ൽ ഇ​​​​​​ടി​​​​​​ച്ച​​​​​​താ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ട​​​​​​കാ​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്നും സാ​​​​​​മൂ​​​​​​ഹ്യ​​​​​​വി​​​​​​രു​​​​​​ദ്ധ​​​​​​ശ​​​​​​ക്തി​​​​​​ക​​​​​​ളു​​​​​​ടെ പ​​​​​​ങ്ക് സം‍ശ​​​​​​യി​​​​​​ക്കു​​​​​​ന്നതായും റെ​​​​​​യി​​​​​​ൽ​​​​​​വേ ബോ​​​​​​ർ​​​​​​ഡ് അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ട്രെ​​​​​​യി​​​​​​നി​​​​​​ന്‍റെ പ​​​​​​തി​​​​​​നാ​​​​​​റാം കോ​​​​​​ച്ചി​​​​​​നു സ​​​​​​മീ​​​​​​പം വ​​​​​​ലി​​​​​​യ ക​​​​​​ല്ല് ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. ഇ​​​​​​തി​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​ൻ ഇ​​​​​​ടി​​​​​​ച്ച​​​​​​താ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ട​​​​​​കാ​​​​​​ര​​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​​നു​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യും അ​​​​​​വ​​​​​​ർ പറഞ്ഞു. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​നു മു​​​​​​ന്പ്, പു​​​​​​ല​​​​​​ർ​​​​​​ച്ചെ 1.20 ന് ​​​​​​ഇ​​​​​​തേ ട്രാ​​​​​​ക്കി​​​​​​ലൂ​​​​​​ടെ പാ​​​​​​റ്റ്ന-​​​​​​ഇ​​​​​​ൻ​​​​​​ഡോ​​​​​​ർ ട്രെ​​​​​​യി​​​​​​ൻ ക​​​​​​ട​​​​​​ന്നു​​​​​​പോ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ട്രാ​​​​​ക്കി​​​​​ൽ അ​​​​​ട്ടി​​​​​മ​​​​​റി ന​​​​​ട​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.