ഹിൻഡൻബർഗ് വെളിപ്പെടുത്തൽ: പ്രതിഷേധം കടുപ്പിക്കാൻ കോണ്‍ഗ്രസ്
ഹിൻഡൻബർഗ് വെളിപ്പെടുത്തൽ:  പ്രതിഷേധം കടുപ്പിക്കാൻ  കോണ്‍ഗ്രസ്
Sunday, August 18, 2024 2:56 AM IST
ന്യൂ​ഡ​ൽ​ഹി: ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി‍ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ (സെ​ബി) അ​ധ്യ​ക്ഷ മാ​ധ​ബി പു​രി ബു​ച്ചി​ന്‍റെ രാ​ജി​ക്കാ​യി സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി കോ​ണ്‍ഗ്ര​സ്.

വി​ദേ​ശ സ്വ​കാ​ര്യനി​ക്ഷേ​പ ക​ന്പ​നി​യി​ൽ മാ​ധ​ബി​ക്കും ഭ​ർ​ത്താ​വി​നും ബ​ന്ധ​മു​ണ്ടെ​ന്ന ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​സ​ർ​ച്ചി​ന്‍റെ റി​പ്പോ​ർ​ട്ട് ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് ഓ​രോ ദി​വ​സ​വും വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്ത് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​അ​വ​സ​ര​ത്തി​ൽ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രേ സെ​ബി ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം എ​ത്ര​ത്തോ​ളം വി​ശ്വ​സ​നീ​യ​മാ​ണെ​ന്നും ജ​യ്റാം ര​മേ​ശ് ചോ​ദി​ച്ചു.

ശ​ക്ത​മാ​യ ആ​രോ​പ​ണം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സെ​ബി​യു​ടെ ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​ന​ത്തു​നി​ന്ന് മാ​ധ​ബി പി​ന്മാ​റ​ണ​മെ​ന്നും ജ​യ്റാം ര​മേ​ശ് ആ​വ​ശ്യ​പ്പെ​ട്ടു.


വി​ഷ​യ​ത്തി​ൽ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ണ്‍ഗ്ര​സ് നേ​ര​ത്തെ​ത​ന്നെ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രേ സെ​ബി​യു​ടെ അ​ന്വേ​ഷ​ണം കാ​ര്യ​മാ​യി മു​ന്നോ​ട്ടു​പോ​കാ​ത്ത​ത് മാ​ധ​ബി​യു​ടെ സ്വാ​ധീ​നം കൊ​ണ്ടാ​ണെ​ന്നും വി​വി​ധ ഷെ​ൽ ക​ന്പ​നി​ക​ളി​ൽ മാ​ധ​ബി​ക്കും ഭ​ർ​ത്താ​വി​നും നി​ക്ഷേ​പ​മു​ണ്ടെ​ന്നും ക​ഴി​ഞ്ഞ​യാ​ഴ്ച ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ആ​രോ​പി​ച്ചി​രു​ന്നു.

വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തു​വ​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നു വ​ഴി​വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, രാ​ജ്യ​ത്തു സാ​ന്പ​ത്തി​ക അ​രാ​ജ​ക​ത്വം സൃ​ഷ്‌​ടി​ക്കാ​നാ​ണു കോ​ണ്‍ഗ്ര​സ് ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.