പത്താംക്ലാസ് വിദ്യാർഥിക്കു കുത്തേറ്റു: ഉദയ്പുരിൽ ജാഗ്രത
പത്താംക്ലാസ് വിദ്യാർഥിക്കു കുത്തേറ്റു: ഉദയ്പുരിൽ ജാഗ്രത
Sunday, August 18, 2024 2:56 AM IST
ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​നി​​ലെ ഉ​​ദ​​യ്പു​​രി​​ൽ പ​​ത്താം​​ ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യെ മ​​റ്റൊ​​രു വി​​ദ്യാ​​ർ​​ഥി കു​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു പ്ര​​ദേ​​ശ​​ത്ത് സം​​ഘ​​ർ​​ഷാ​​വ​​സ്ഥ.

വ​​ർ​​ഗീ​​യ​​ സം​​ഘ​​ർ​​ഷ​​ത്തി​​നു​​ള്ള സാ​​ധ്യ​​ത ക​​ണ​​ക്കി​​ലെ​​ടു​​ത്ത് മൊ​​ബൈ​​ൽ ഇ​​ന്‍റ​​ർ​​നെ​​റ്റ് ഇ​​ന്ന​​ലെ ഒ​​രു ദി​​വ​​സ​​ത്തേ​​ക്ക് നി​​ർ​​ത്തി​​വ​​ച്ചു. ഉ​​ദ​​യ്പു​​ർ മേ​​ഖ​​ല​​യി​​ലെ സ്കൂ​​ളു​​ക​​ൾ അ​​ട​​ച്ചി​​ടാ​​നും അ​​ധി​​കൃ​​ത​​ർ നി​​ർ​​ദേ​​ശി​​ച്ചു.

വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് ഒ​​രു സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക്കു കു​​ത്തേ​​റ്റ​​ത്. ഇ​​തി​​നു പി​​ന്നാ​​ലെ കു​​ട്ടി​​യെ ആ​​ശു​​പ​​ത്രി​​യി​​ലാ​​ക്കു​​ക​​യും പ്ര​​തി​​യെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ൽ ഇ​​രു​​വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട ആ​​ളു​​ക​​ൾ സം​​ഘ​​ടി​​ച്ച് പ്ര​​തി​​ഷേ​​ധം സൃ​​ഷ്ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ്ര​​തി​​സ്ഥാ​​ന​​ത്തു​​ള്ള കു​​ട്ടി​​യു​​ടെ വീ​​ട് ജി​​ല്ലാ അ​​ധി​​കൃ​​ത​​ർ ജെ​​സി​​ബി ഉ​​പ​​യോ​​ഗി​​ച്ച് ത​​ക​​ർ​​ത്ത​​തോടെയാണ് സം​​ഘ​​ർ​​ഷം ആ​​ളി​​ക്ക​​ത്തി​​യത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.