ദേ​ശീ​യ ച​ല​ച്ചി​ത്ര അവാർഡ് : പു​ര​സ്കാ​ര​നി​റ​വി​ൽ മ​ല​യാ​ളം
ദേ​ശീ​യ ച​ല​ച്ചി​ത്ര അവാർഡ് : പു​ര​സ്കാ​ര​നി​റ​വി​ൽ മ​ല​യാ​ളം
Saturday, August 17, 2024 2:57 AM IST
ന്യൂ​​ഡ​​ൽ​​ഹി: 70-ാമ​​ത് ദേ​​ശീ​​യ ച​​ല​​ച്ചി​​ത്ര പു​​ര​​സ്കാ​​ര​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. ആ​​ന​​ന്ദ് ഏ​​ക​​ർ​​ഷി സം​​വി​​ധാ​​നം ചെ​​യ്ത മ​​ല​​യാ​​ള ചി​​ത്രം ‘ആ​​ട്ടം’ മൂ​​ന്ന് പു​​ര​​സ്കാ​​ര​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കി.

മി​​ക​​ച്ച ചി​​ത്രം, തി​​ര​​ക്ക​​ഥ (​ആ​​ന​​ന്ദ് ഏ​​ക​​ർ​​ഷി), എ​​ഡി​​റ്റിം​​ഗ് (​മ​​ഹേ​​ഷ് ഭു​​വ​​നേ​​ന്ദ്) എ​​ന്നീ പു​​ര​​സ്കാ​​ര​​ങ്ങ​​ളാ​​ണ് ‘ആ​​ട്ടം’ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ‘കാ​​ന്താ​​ര’​യി​​ലെ അ​​ഭി​​ന​​യ​​ത്തി​​ന് ഋ​​ഷ​​ഭ് ഷെ​​ട്ടി​​യാ​​ണ് മി​​ക​​ച്ച ന​​ട​​ൻ.

നി​​ത്യാ മേ​​നോ​​ൻ (തി​​രു​​ച്ചി​​ത്ര​​ന്പ​​ലം), മാ​​ന​​സി പ​​രേ​​ഖ് (ക​​ച്ച് എ​​ക്സ്പ്ര​​സ്) എ​​ന്നി​​വ​​രാ​​ണു ന​​ടി​​മാ​​ർ.

മി​​ക​​ച്ച മ​​ല​​യാ​​ള ചി​​ത്ര​​മാ​​യി ത​​രു​​ണ്‍ മൂ​​ർ​​ത്തി സം​​വി​​ധാ​​നം ചെ​​യ്ത ‘സൗ​​ദി വെ​​ള്ള​​ക്ക’ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ‘സൗ​​ദി വെ​​ള്ള​​ക്ക’​യി​​ലെ ‘ചാ​​യും വെ​​യി​​ൽ...’ ആ​​ല​​പി​​ച്ച ബോം​​ബെ ജ​​യ​​ശ്രീ​​യാ​​ണു മി​​ക​​ച്ച പി​​ന്ന​​ണിഗാ​​യി​​ക. ‘മാ​​ളി​​ക​​പ്പു​​റം’ സി​​നി​​മ​​യി​​ലെ ശ്രീ​​പ​​ദ് മി​​ക​​ച്ച ബാ​​ല​​താ​​ര​​മാ​​യി.


ജ​​ന​​പ്രി​​യ ചി​​ത്ര​​മാ​​യി ‘കാ​​ന്താ​​ര’​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. 2022 ജ​​നു​​വ​​രി ഒ​​ന്നു​​മു​​ത​​ൽ ഡി​​സം​​ബ​​ർ 31 വ​​രെ സെ​​ൻ​​സ​​ർ ചെ​​യ്ത ചി​​ത്ര​​ങ്ങ​ളാ​​ണു ദേ​​ശീ​​യ പു​​ര​​സ്കാ​​ര​​ത്തി​​നാ​​യി പ​​രി​​ഗ​​ണി​​ച്ച​​ത്. ദാ​​ദാ ​​സാ​​ഹേ​​ബ് ഫാ​​ൽ​​ക്കെ അ​​വാ​​ർ​​ഡു​​ക​​ൾ പി​​ന്നീ​​ട് പ്ര​​ഖ്യാ​​പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.