യു​പി​യി​ൽ ന​ഴ്സി​നെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​കൊ​ന്നശേ​ഷം മു​ഖം വി​കൃ​ത​മാ​ക്കി
യു​പി​യി​ൽ ന​ഴ്സി​നെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​കൊ​ന്നശേ​ഷം  മു​ഖം വി​കൃ​ത​മാ​ക്കി
Saturday, August 17, 2024 2:57 AM IST
രു​​​​ദ്രാ​​​​പു​​​​ർ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ ന​​​​ഴ്സി​​​​നെ മാ​​​​ന​​​​ഭം​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ ശേ​​​​ഷം മു​​​​ഖം ക​​​​ല്ലി​​​​നി​​​​ടി​​​​ച്ച് വി​​​​കൃ​​​​ത​​​​മാ​​​​ക്കി. കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ ഡോക്ടർ മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യി കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് യു​​​​പി​​​​യി​​​​ൽ​​​​നി​​​​ന്നും സ​​​​മാ​​​​ന​​​​മാ​​​​യ ക്രൂ​​​​ര​​​​കൃ​​​​ത്യം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ മാ​​​​സം 30 ന് ​​​​ന​​​​ഴ്സി​​​​നെ കാ​​​​ണാ​​​​താ​​​​യി​​​​രു​​​​ന്നു.

ഈ ​​​​മാ​​​​സം എ​​​​ട്ടി​​​​ന് ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡ് അ​​​​തി​​​​ർ​​​​ത്തിഗ്രാ​​​​മ​​​​മാ​​​​യ ദി​​​​ബ്ദി​​​​ബ ഗ്രാ​​​​മ​​​​ത്തി​​​​ലെ ഒ​​​​ഴി​​​​ഞ്ഞ പ്ര​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നാ​​​​ണ് മു​​​​ഖം​​​​ വി​​​​കൃ​​​​ത​​​​മാ​​​​യ നി​​​​ല​​​​യി​​​​ൽ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ രാം​​​​പു​​​​ർ സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​ണ് ന​​​​ഴ്സ്. യു​​​​വ​​​​തി​​​​യെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ ശേ​​​​ഷം പ്ര​​​​തി ഇ​​​​വ​​​​രു​​​​ടെ പ​​​​ഴ്സി​​​​ലെ പ​​​​ണ​​​​വും മൊ​​​​ബൈ​​​​ൽ ഫോ​​​​ണും വി​​​​ല​​​​പി​​​​ടി​​​​പ്പു​​​​ള്ള സാ​​​​ധ​​​​ന​​​​ങ്ങ​​​​ളും ക​​​​വ​​​​ർ​​​​ന്ന് ക​​​​ട​​​​ന്നു​​​​ക​​​​ള​​​​ഞ്ഞി​​​​രു​​​​ന്നു.


ന​​​​ഴ്സി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​രി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച പോ​​​​ലീ​​​​സ് പ്ര​​​​തി​​​​യെ രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നാണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തത്. ഗ​​​​ദാ​​​​ർ​​​​പു​​​​ർ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ധ​​​​ർ​​​​മേ​​​​ന്ദ്ര​​​​യാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.