‌കൊ​​​ച്ചി: ക​​​ണ്ണൂ​​​ര്‍ എ​​​ഡി​​​എ​​​മ്മാ​​​യി​​​രു​​​ന്ന ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഭാ​​​ര്യ കെ.​ ​​മ​​​ഞ്ജു​​​ഷ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. മ​​​ര​​​ണം ആ​​​ത്മ​​​ഹ​​​ത്യത​​​ന്നെ​​​യാ​​​ണോ​​​യെ​​​ന്നു സം​​​ശ​​​യ​​​മു​​​ണ്ടെ​​ന്നു പ​​റ​​യു​​ന്ന ഹ​​ർ​​ജി​​യി​​ൽ, കൊ​​​ല​​​പ്പെ​​​ടു​​​ത്തി കെ​​​ട്ടി​​​ത്തൂ​​​ക്കി​​​യ​​​താ​​​കാ​​​മെ​​​ന്ന സം​​​ശ​​​യ​​​വും ഉ​​​ന്ന​​​യി​​​ച്ചി​​ട്ടു​​ണ്ട്.

പ്ര​​​തി​​​യാ​​​യ ക​​ണ്ണൂ​​ർ ജി​​​ല്ലാ​​​ പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി. ദി​​​വ്യ​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​ വി​​​ധ​​​ത്തി​​​ലാ​​​ണു പ്ര​​​ത്യേ​​​ക പോ​​​ലീ​​​സ് സം​​​ഘ​​​ത്തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം. യാ​​​ത്ര​​​യ​​​യ​​​പ്പ് യോ​​​ഗ​​​ത്തി​​​നു​​ശേ​​​ഷം ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​നെ ആ​​​രെ​​​ല്ലാം സ​​​ന്ദ​​​ര്‍​ശി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​ത് കേ​​​സി​​​ന്‍റെ മ​​​റ​​​നീ​​​ക്കാ​​​ന്‍ അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. ക​​​ള​​​ക്ട​​റേ​​​റ്റ് പ​​​രി​​​സ​​​ര​​​ത്തെ​​​യും സ്റ്റാ​​​ഫ് ക്വാ​​​ര്‍​ട്ടേ​​​ഴ്‌​​​സി​​​ലെ​​​യും റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നി​​​ലെ​​​യും സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ള്‍ നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​ണ്. എ​​​ന്നാ​​​ല്‍, പ്ര​​​ത്യേ​​​ക​​​സം​​​ഘം ഇ​​​തു പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടി​​​ല്ല.

ന​​​വീ​​​ന്‍ കോ​​​ഴ വാ​​​ങ്ങി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ചു പെ​​​ട്രോ​​​ള്‍ പ​​​മ്പ് അ​​​പേ​​​ക്ഷ​​​ക​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് അ​​​യ​​​ച്ച​​​താ​​​യി പ​​​റ​​​യു​​​ന്ന ക​​​ത്ത് കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​ണ്. പി.​​​പി. ദി​​​വ്യ​​​യു​​​ടെ വാ​​​ദ​​​ത്തി​​​നു പി​​​ന്‍​ബ​​​ല​​​മാ​​​കു​​​ന്ന​​​തി​​​ന് അ​​​ത്ത​​​ര​​​മൊ​​​രു വ്യാ​​​ജ​​​ക്ക​​​ത്ത് ച​​​മ​​​യ്ക്കാ​​​ന്‍ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം കൂ​​​ട്ടു​​​നി​​​ന്ന​​​താ​​​യി സം​​​ശ​​​യ​​​മു​​​ണ്ട്.

ഒ​​​ക്‌ടോബ​​​ര്‍ 15നു ​​​രാ​​​വി​​​ലെ എ​​​ട്ടി​​​ന് ക​​​ള​​​ക്ട​​​റേ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണു ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണ​​​വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​ത്. വീ​​​ട്ടു​​​കാ​​​ര്‍ എ​​​ത്തും​​​മു​​​മ്പ് പോ​​​ലീ​​​സ് തി​​​ടു​​​ക്ക​​​പ്പെ​​​ട്ട് ഇ​​​ന്‍​ക്വ​​​സ്റ്റ് ത​​​യാ​​​റാ​​​ക്കിയതു സം​​​ശ​​​യ​​​ക​​​ര​​​മാ​​​ണ്. ഇ​​​ന്‍​ക്വ​​​സ്റ്റി​​​ന് ഉ​​​റ്റ​​​ബ​​​ന്ധു​​​ക്ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​യ​​​മം ലം​​​ഘി​​​ക്ക​​​പ്പെ​​​ട്ടു.

വ​​​കു​​​പ്പു​​​ത​​​ല പ​​​രി​​​പാ​​​ടി​​​യാ​​​യി​​​രു​​​ന്നി​​​ട്ടും യാ​​​ത്ര​​​യ​​​യ​​​പ്പ് യോ​​​ഗം തു​​​ട​​​ങ്ങി​​​യ​​ശേ​​​ഷം അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റു​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ദി​​​വ്യ എ​​​ത്തി​​​യ​​​ത്. അ​​​ഴി​​​മ​​​തി​​​ക്കാ​​​ര​​​നാ​​​ണെ​​​ന്നും പ​​​തി​​​വാ​​​യി കോ​​​ഴ​ വാ​​​ങ്ങു​​​ന്ന​​യാ​​​ളാ​​​ണു ന​​​വീ​​​നെ​​​ന്നും ആ​​​ക്ഷേ​​​പി​​​ച്ചു. പ്ര​​​സം​​​ഗം ചാ​​​ന​​​ലു​​​ക​​​ളി​​​ല്‍ ന​​​ല്‍​കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് എ​​​ത്തി​​​യ​​​ത്.


ഇ​​​വ​​​രി​​​ല്‍നി​​​ന്നു സം​​​ഘ​​​ടി​​​പ്പി​​​ച്ച ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ്ര​​​തി റ​​​വ​​​ന്യു ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​ച​​​രി​​​പ്പി​​​ച്ചു. റി​​​ട്ട​​​യ​​​ര്‍​മെ​​​ന്‍റി​​​നു​​ മു​​​മ്പ് ന​​​വീ​​​ന്‍ ബാ​​​ബു അ​​​ന്തി​​​മ​​മാ​​​യി ജോ​​​ലി ചെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍​ക്കും അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്തു. മ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് സം​​​ശ​​​യം ജ​​​നി​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളാ​​​ണി​​​ത്.

സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ചു. എ​​​ന്നാ​​​ല്‍ ശാ​​​സ്ത്രീ​​​യ തെ​​​ളി​​​വു​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ന് യാ​​​തൊ​​​രു താ​​​ത്​​​പ​​​ര്യ​​​വും കാ​​​ട്ടാ​​​തെ ഉ​​​ദാ​​​സീ​​​ന​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്. തെ​​​ളി​​​വു​​​ക​​​ള്‍ മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​നാ​​​ണു ശ്ര​​​മം. അ​​​തി​​​നാ​​​ല്‍ സി​​ബി​​ഐ അ​​​ന്വ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട​​​ണ​​​മെ​​​ന്നാ​​​ണ് ഹ​​​ര്‍​ജി​​​യി​​​ലെ ആ​​​വ​​​ശ്യം.

ഇ​​​തേ ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ചേ​​​ര്‍​ത്ത​​​ല സ്വ​​​ദേ​​​ശി മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ കോ​​​ഞ്ചേ​​​രി​​​യി​​​ല്ലം എ​​​ന്ന​​​യാ​​​ളു​​​ടെ പൊ​​​തു​​​താ​​​ത്​​​പ​​​ര്യ ഹ​​​ര്‍​ജി​​​യും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കേ​​​സി​​​ല്‍ നി​​​ഷ്പ​​​ക്ഷ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം. ഹ​​​ര്‍​ജി​​​ക​​​ള്‍ അ​​​ടു​​​ത്ത ദി​​​വ​​​സം കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും.

""തെ​ളി​വു​ക​ൾ സംരക്ഷിക്കപ്പെടണം''

ക​​​ണ്ണൂ​​​ർ: എ​​​ഡി​​​എം ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക തെ​​​ളി​​​വു​​​ക​​​ളാ​​​യ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളും പ്ര​​​തി​​​യു​​​ടെ കോ​​​ൾ​​​ രേ​​​ഖ​​​ക​​​ളും ന​​​ഷ്ട​​​പ്പെ​​​ടാ​​​തെ സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നു കു​​​ടും​​​ബം കോ​​​ട​​​തി​​​യി​​​ൽ. ക​​​ണ്ണൂ​​​ർ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലാ​​​ണ് ന​​​വീ​​​ന്‍റെ കു​​​ടും​​​ബം ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്. ഹ​​​ർ​​​ജി​​​യി​​​ൽ ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​നു കോ​​​ട​​​തി വി​​​ധി പ​​​റ​​​യും. ക​​​ണ്ണൂ​​​ർ ക​​​ള​​​ക്‌​​​ട​​​റേ​​​റ്റി​​​ലെയും റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ​​​യും സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​വ​​​ശ്യ​​​ം.

ഹ​ര്‍​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

എ​​​ഡി​​​എം ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും. ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സി​​​ന്‍റെ ബെ​​​ഞ്ച് 41-ാ​മ​​​ത്തെ ഐ​​​റ്റ​​​മാ​​​യി​​​ട്ടാ​​​ണു ലി​​​സ്റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.