എംബിബിഎസ് സീറ്റിന്റെ പേരിൽ കോടികൾ തട്ടിയയാൾ അറസ്റ്റിൽ
Monday, November 25, 2024 3:49 AM IST
തൃശൂർ: വെല്ലൂർ മെഡിക്കൽ കോളേജിൽ എംബിബിഎസ് സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് രക്ഷിതാക്കളിൽനിന്ന് കോടികൾ തട്ടിയ പത്തനംതിട്ട സ്വദേശി ജേക്കബ് തോമസ് അറസ്റ്റിൽ.
തമിഴ്നാട്ടിലെ പ്രമുഖ കോളജിൽ സ്റ്റാഫ് ക്വാട്ടയിൽ എംബിബിഎസ് സീറ്റ് നൽകാമെന്നായിരുന്നു വൈദികനെന്ന് പരിചയപ്പെടുത്തിയ ജേക്കബ് തോമസ് രക്ഷിതാക്കളെ വിശ്വസിപ്പിച്ചിരുന്നത്. ചെന്നൈ വിമാനത്താവളത്തിലൂടെ മലേഷ്യയിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തൃശൂരിൽനിന്നുള്ള പോലീസ് ജേക്കബിനെ പിടികൂടിയത്.