ആശംസാമാരി...അഭിമാന നിമിഷം: മാർ റാഫേൽ തട്ടിൽ
Monday, November 25, 2024 3:50 AM IST
മാർ കൂവക്കാട്ടിന്റെ കർദിനാൾ പദവിയിലൂടെ സീറോ മലബാർ സഭയ്ക്കും ചങ്ങനാശേരി അതിരൂപതയ്ക്കും അഭിമാനത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും നിമിഷമാണെന്ന് സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ.
മാർപാപ്പയുടെ തിരുസംഘത്തിലുള്ള മാർ കൂവക്കാട്ടിനെ സീറോ മലബാർ സിനഡിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അതുവഴി സിനഡിനും സഭയക്കും കൂടുതൽ സ്വർഗീയാനുഭവം ഉണ്ടാകുമെന്നും മേജർ ആർച്ച് ബിഷപ് പറഞ്ഞു.
ക്രിസ്തുവിന്റെ പരിമളം പ്രസരിപ്പിക്കുന്നയാൾ: ക്ലീമിസ് കാതോലിക്ക ബാവ
ബിഷപ് മാർ ജോർജ് കൂവക്കാട്ട് ക്രിസ്തുവിന്റെ പരിമളം എല്ലായിടത്തും പ്രസരിപ്പിക്കുന്നയാളാണെന്ന് സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസിലിയോസ് ക്ലീമിസ് കാതോലിക്കബാവ. വിശുദ്ധകുർബാന മധ്യേ വചന സന്ദേശം നൽകുകയായിരുന്നു കർദിനാൾ. മാർപാപ്പയുടെ സംഘത്തിൽ ശുശ്രൂഷ ചെയ്യുക വഴി അദ്ദേഹം അഭിഷേകത്തിന്റെ സുഗന്ധവും അനുഗ്രഹവും ഭാരത സഭയക്കു നൽകുകയാണെന്നും കർദിനാൾ പറഞ്ഞു.
യേശുവിന്റെ സ്നേഹം പകരാനുള്ള ദൗത്യം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
മാര്‍ ജോര്‍ജ് കൂവകാട്ടിനു സഭയ്ക്ക് ലഭിച്ച ഉന്നത പദവിയുലൂടെ യേശുവിന്റെ സ്നേഹം ലോകത്തിനു പകര്‍ന്നു നല്‍കാനും നവീകരിക്കാനുമുള്ള ദൗത്യമാണെന്ന് സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മാര്‍പാപ്പായുടെ സഹകാരിയായി തുടരാന്‍ ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്നു പ്രാര്‍ഥിക്കുന്നു.
സഭയ്ക്കു ശക്തിപകരും:മാര്‍ ജോസഫ് പെരുന്തോട്ടം
സഭയുടെ അടിസ്ഥാനമായ ശ്ലീഹന്മാരുടെ കൂട്ടായ്മയിലേക്ക് മാര്‍ കൂവക്കാട്ടുകൂടി ചേര്‍ക്കപ്പെട്ടപ്പോള്‍ സഭ കൂടുതല്‍ ശക്തമാകുന്നു. ചെറിയകാര്യങ്ങളില്‍ വിശ്വസ്തനായ മാര്‍ കൂവക്കാട്ടിനെയാണ് മാര്‍പാപ്പ വലിയ കാര്യങ്ങള്‍ ഏല്‍പ്പിച്ചത്. ലഭിച്ച നിയോഗങ്ങള്‍ അചഞ്ചലമായ വിശ്വാസത്തോടെയും വിശ്വസ്തതയോടെയും ദൈവിക പദ്ധതിക്കായി വിനിയോഗിക്കാനാകട്ടെ.
ലാളിത്യത്തിന്റെ മുഖം: മാര്‍ ആലഞ്ചേരി
ലാളിത്യത്തിന്റെയും ശാന്തതയുടേയും മുഖമാണ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റേതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മാര്‍ കൂവക്കാട്ടിനെ കര്ദിനാളാക്കാനുള്ള മാര്‍പാപ്പയുടെ തീരുമാനം വളരെ ചിന്തയോടെയുള്ളതാണെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.