ശാശ്വതപരിഹാരം വഖഫ് ഭേദഗതി മാത്രമെന്ന് വി. മുരളീധരന്
Tuesday, November 26, 2024 2:51 AM IST
വൈപ്പിന്‍: മുനമ്പം ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വഖഫ് ഭേദഗതി ബില്‍ മാത്രമായിരിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്. മുനമ്പത്തെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജുഡീഷല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി മുനമ്പം നിവാസകളെ കബളിപ്പിക്കാനാണ്. തീരുമാനം നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് ഇതെന്നും മുരളീധരന് പറഞ്ഞു.
റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം നാല്പത്തിയഞ്ചാം ദിനത്തിലേക്ക് കടന്നു. 44-ാം ദിനമായ ഇന്നലെ ഇടവക വികാരി ഫാ.ആന്റണി സേവ്യര്‍ തറയില്‍ നിരാഹാരസമരം ഉദ്ഘാടനം ചെയ്തു.