കൃഷ്ണകുമാർവിരുദ്ധ തരംഗം: സന്ദീപ് വാര്യർ
Monday, November 25, 2024 4:08 AM IST
പാലക്കാട്: മണ്ഡലത്തിലുണ്ടായത് കൃഷ്ണകുമാര്‍ വിരുദ്ധ തരംഗമാണെന്ന് സന്ദീപ് വാര്യര്‍. സ്ഥാനാർഥിനിര്‍ണയംതന്നെ ബിജെപിക്ക് തിരിച്ചടിയായെന്നും മുന്‍ ബിജെപി പ്രവര്ത്തകന് കൂടിയായ സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി.
കേരളത്തിലെ ബിജെപിയെ കൈയടക്കിവച്ചിരിക്കുന്ന കെ. സുരേന്ദ്രൻ, വി. മുരളീധരന്, കൃഷ്ണകുമാര്‍ എന്നിവരുടെ കോക്കസ് ജനാധിപത്യ മര്യാദ പാലിക്കാതെയാണ് കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയതെന്നും സന്ദീപ് ആരോപിച്ചു.
അടിസ്ഥാന വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്ഥാനാർഥിയും ബിജെപിയും അവകാശപ്പെടുന്നുണ്ടെങ്കിലും ഓരോ ബൂത്തില്‍നിന്നും 30 മുതല്‍ 50 വരെ കേഡര്‍ വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ കോടിക്കണക്കിനു വരുന്ന തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട ചില നിഗൂഢലക്ഷ്യങ്ങളാണ് ഇവര്‍ക്കുള്ളതെന്നും സന്ദീപ് വാര്യർ ആരോപിച്ചു.