മുനമ്പം സാമുദായിക വിഷയമല്ല; സ്വത്തു തര്‍ക്കം: ഡോ. അസ്ഹരി
Tuesday, November 26, 2024 2:51 AM IST
കൊച്ചി: മുനമ്പം സ്വത്തുതര്‍ക്കം മാത്രമാണെന്നും സാമുദായിക വിഷയമായി കാണേണ്ടതില്ലെന്നും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്ഹരി.
മാനവ സഞ്ചാരത്തോടനുബന്ധിച്ച് എറണാകുളത്ത് സംഘടിപ്പിച്ച മീഡിയ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വത്തു തര്‍ക്കങ്ങള്‍ സാധാരണ പരിഹരിക്കാറുള്ളത് പോലെയാണ് ഈ വിഷയവും പരിഹരിക്കേണ്ടത്. ഇതില്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചത് സ്വാഗതാര്‍ഹമാണ്. മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം വേഗത്തിലാക്കേണ്ടതുണ്ടെന്നും ഡോ. അസ്ഹരി ആവശ്യപ്പെട്ടു.