ച​​​ങ്ങ​​​നാ​​​ശേ​​​രി: ഭ​​​ക്തി​​​നി​​​ര്‍ഭ​​​ര​​​വും അ​​​നു​​​ഗ്ര​​​ഹ​​​ധ​​​ന്യ​​​വു​​​മാ​​​യ നി​​​മി​​​ഷ​​​ത്തി​​​ല്‍ നി​​​യു​​​ക്ത ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് ജേ​​​ക്ക​​​ബ് കൂ​​​വ​​​ക്കാ​​​ട്ട് മെ​​ത്രാ​​നാ​​യി അ​​ഭി​​ഷി​​ക്ത​​നാ​​യി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​​ന്‍റ് മേ​​​രീ​​​സ് മെത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി​​​യി​​​ല്‍ വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നു​​​മു​​​ള്ള മെ​​​ത്രാ​​​ന്മാ​​​രു​​ടെ​​യും വൈ​​​ദി​​​ക​​​രു​​ടെയും സ​​​ന്യ​​​സ്ത​​​രു​​ടെ​​യും സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രു​​ന്നു മെ​​​ത്രാ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങു​​​ക​​​ള്‍. നി​​​സി​​​ബ​​​സ് ക​​​ല്‍ദാ​​​യ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സ്ഥാ​​​നി​​​ക മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യാ​​​യാ​​​ണ് മാ​​​ര്‍ ജോ​​​ര്‍ജ് കൂ​​​വ​​​ക്കാ​​​ട്ടി​​​ന്‍റെ നി​​​യ​​​മ​​​നം.

സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ മെ​​​ത്രാ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങി​​​ല്‍ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​നാ​​​യി. വ​​​ത്തി​​​ക്കാ​​​ന്‍ സെ​​​ക്ര​​​ട്ടേറി​​​യറ്റ് സ്റ്റേ​​​റ്റ് പ്ര​​​തി​​​നി​​​ധി ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​എ​​​ഡ്ഗാ​​​ര്‍ പേ​​​ഞ്ഞ പാ​​​ര്‍റ, ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ സ​​​ഹ​​​കാ​​​ര്‍മി​​​ക​​​രാ​​​യി​​​രു​​​ന്നു. മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച് ബി​​​ഷ​​​പ് ക​​​ര്‍ദി​​​നാ​​​ള്‍ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ര്‍ ക്ലി​​​മീ​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വാ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ല്‍കി.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് നി​​​യു​​​ക്ത ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് കൂ​​​വ​​​ക്കാ​​​ട്ടും മ​​​റ്റ് മെ​​​ത്രാ​​​പ്പോ​​​ലി​​​ത്ത​​​മാ​​​രും മെ​​​ത്രാ​​​ന്മാ​​​രും വൈ​​​ദി​​​ക​​​രും പാ​​​രി​​​ഷ്ഹാ​​​ളി​​​ല്‍ നി​​​ന്നു തി​​​രു​​​വ​​​സ്ത്ര​​​ങ്ങ​​​ള​​​ണി​​​ഞ്ഞ് കൊ​​​ച്ചു​​​പ​​​ള്ളി​​​യി​​​ല്‍ എ​​​ത്തി പ്രാ​​​ര്‍ഥി​​​ച്ച് പ​​​ന്ത​​​ലി​​​ലൂ​​​ടെ പ്ര​​​ദ​​​ക്ഷി​​​ണ​​​മാ​​​യി പ്ര​​​ധാ​​​ന ക​​​വാ​​​ട​​​ത്തി​​​ലൂ​​​ടെ പ​​​ള്ളി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ചു. ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ച്ചു.


മ​​​ദ്ബ​​​ഹ​​​യ്ക്കു സ​​​മീ​​​പം പ്ര​​​ത്യേ​​​ക പീ​​​ഠ​​​ത്തി​​​ല്‍ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന മാ​​​ര്‍ത്തോ​​​മ്മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പി​​​ല്‍ നി​​​യു​​​ക്ത ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് കൂ​​​വ​​​ക്കാ​​​ട്ട് വ​​​ന്ദ​​​നം അ​​​ര്‍പ്പി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ക്ക് തു​​​ട​​​ക്ക​​​മാ​​​യ​​​ത്. മെ​​​ത്രാ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങുകള്‍ക്കു ശേ​​​ഷം മാ​​​ര്‍ ജോ​​​ര്‍ജ് കൂ​​​വ​​​ക്കാ​​​ട്ടി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വ​​​ത്തി​​​ല്‍ വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന അ​​​ര്‍പ്പി​​​ച്ചു.

ഇ​​​ന്ത്യ​​​യു​​​ടെ അ​​​പ്പ​​​സ്തോ​​​ലി​​​ക് നുണ്‍ഷ്യോ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ലെ​​​യോ​​​പോ​​​ള്‍ദോ ജി​​​റേ​​​ല്ലി മു​​​ഖ്യ​​​സ​​​ന്ദേ​​​ശം ന​​​ല്‍കി. ആ​​​ര്‍ച്ച് ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, ഷം​​​ഷാ​​​ബാ​​​ദ് സഹാ​​​യ​​​മെ​​​ത്രാ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത്, മാ​​​ര്‍ കൂ​​​വ​​​ക്കാ​​​ട്ടി​​​ന്‍റെ മാ​​​തൃ​​​സ​​​ഹോ​​​ദ​​​ര​​​നും ചെ​​​ത്തി​​​പ്പു​​​ഴ തി​​​രു​​​ഹൃ​​​ദ​​​യാ​​​ശ്ര​​​മം പ്രി​​​യോ​​​റും വി​​​കാ​​​രി​​​യു​​​മാ​​​യ റ​​​വ.​​​ഡോ.​​​തോ​​​മ​​​സ് ക​​​ല്ലു​​​ക​​​ളം എ​​​ന്നി​​​വ​​​ര്‍ ആ​​​ശം​​​സ​​​ക​​​ള്‍ അ​​​ര്‍പ്പി​​​ച്ചു. മാ​​​ര്‍ ജോ​​​ര്‍ജ് കൂ​​​വ​​​ക്കാ​​​ട്ട് മ​​​റു​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തി.

മാ​​​ര്‍ ജോ​​​ര്‍ജ് കൂ​​​വ​​​ക്കാ​​​ട്ടി​​​നൊ​​​പ്പം ക​​​ര്‍ദി​​​നാ​​​ള്‍ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ര്‍ത്ത​​​പ്പെ​​​ട്ട ലി​​​ത്വാ​​​നി​​​യ സ്വ​​​ദേ​​​ശി​ ആ​​ർ​​ച്ച്ബി​​ഷ​​പ് റെ​​​ാളാ​​​ന്ത​​​സ് മ​​​ാക്‌റിക്കസ് ഉ​​​ള്‍പ്പെ​​​ടെ വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും ഭാ​​​ര​​​ത​​​ത്തി​​​ല്‍നി​​​ന്നു​​​മാ​​​യി മു​​​പ്പ​​​തോ​​​ളം മെ​​​ത്രാ​​​ന്മാ​​​രും നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും അ​​​ത്മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളും ച​​​ട​​​ങ്ങി​​​ല്‍ സാ​​​ക്ഷി​​​ക​​​ളാ​​​യി. മാ​​​ര്‍ കൂ​​​വ​​​ക്കാ​​​ട്ടി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ ജേ​​​ക്ക​​​ബും ലീ​​​ലാ​​​മ്മ​​​യും വ​​​ല്യ​​​മ്മ​ ശോ​​​ശാ​​​മ്മ​​​യും മ​​​റ്റു​​​ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും തി​​​രു​​​ക്ക​​​ര്‍മ​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.