കൊ​​​ച്ചി: ചേ​​​വാ​​​യൂ​​​ര്‍ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യെ ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​ല്‍ നി​​​ന്ന് വി​​​ല​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന​​​ത​​​ട​​​ക്കം ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ച് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലെ ഇ​​​ട​​​ക്കാ​​​ല ആ​​​വ​​​ശ്യ​​​മാ​​​ണ് ത​​​ള്ളി​​​യ​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ര്‍​ജി തീ​​​ര്‍​പ്പാ​​​കും വ​​​രെ ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​ത് ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു 11 കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ഇ​​​ട​​​ക്കാ​​​ല ആ​​​വ​​​ശ്യം. അ​​​തേ​​​സ​​​മ​​​യം ഹ​​​ര്‍​ജി​​​യി​​​ല്‍ സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന​​​ട​​​ക്കം എ​​​തി​​​ര്‍​ക​​​ക്ഷി​​​ക​​​ളോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.


സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വ്യാ​​​പ​​​ക ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യെ​​​ന്നും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഭ​​​യാ​​​ന​​​കാ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്ടി​​​ച്ചെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ദി​​​വ​​​സം വോ​​​ട്ട​​​ര്‍​മാ​​​ര്‍ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സ്ഥി​​​തി വി​​​ശേ​​​ഷ​​​മു​​​ണ്ടാ​​​യി. കോ​​​ണ്‍​ഗ്ര​​​സ് പാ​​​ന​​​ലി​​​ലു​​​ള്ള സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ല്‍​കി​​​യി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​രോ​​​പി​​​ക്കു​​​ന്നു.