കൊ​​​ച്ചി: വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ച​​വ​​ർ​​ക്കു​​ള്ള കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍റെ 2024ലെ ​​അ​​വാ​​ർ​​ഡു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡി​​​ന് ദീ​​​പി​​​ക കൊ​​​ച്ചി ബ്യൂ​​​റോ ചീ​​​ഫ് സി​​​ജോ പൈ​​​നാ​​​ട​​​ത്ത് അ​​​ർ​​​ഹ​​​നാ​​​യി.

ക്രി​​​യാ​​​ത്മ​​​ക പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന ശൈ​​​ലി​​​യി​​​ലെ മി​​​ക​​​വും സ​​​വി​​​ശേ​​​ഷ​​​മാ​​​യി മ​​​ല​​​യോ​​​ര, തീ​​​ര​​​ദേ​​​ശ ജ​​​ന​​​ത അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന വി​​​വി​​​ധ പ്ര​​​ശ്ന​​​ങ്ങ​​​ളെ അ​​​ന്വേ​​​ഷ​​​ണ​​വി​​​ധേ​​​യ​​​മാ​​​ക്കി ദീ​​​പി​​​ക​​​യി​​​ൽ എ​​​ഴു​​​തി​​​യ പ​​​ര​​​ന്പ​​​ര​​​ക​​​ളും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​മാ​​​ണ് സി​​​ജോ പൈ​​​നാ​​​ട​​​ത്തി​​​നെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്.

സാ​​​ഹി​​​ത്യ അ​​​വാ​​​ർ​​​ഡ് ജോ​​​ണി മി​​​റാ​​​ൻ​​​ഡ​​​യ്ക്കാ​​​ണ്. അ​​​തൃ​​​പ്ത​​​രാ​​​യ ആ​​​ത്മാ​​​ക്ക​​​ൾ, ന​​​ന​​​ഞ്ഞ മ​​​ണ്ണ​​​ട​​​രു​​​ക​​​ൾ, വി​​​ശു​​​ദ്ധ ലി​​​ഖി​​​ത​​​ങ്ങ​​​ൾ, പു​​​ഴ​​​യു​​​ടെ പ​​​ര്യാ​​​യം, ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​വേ​​​ണ്ടി​​​യു​​​ള്ള ഒ​​​പ്പീ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ ശ്ര​​​ദ്ധേ​​​യ ര​​​ച​​​ന​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു പു​​​ര​​​സ്കാ​​​രം.

കെ​​​സി​​​ബി​​​സി ദ​​​ർ​​​ശ​​​നി​​​ക വൈ​​​ജ്ഞാ​​​നി​​​ക അ​​​വാ​​​ർ​​​ഡ് ഡോ. ​​​സീ​​​മ ജെ​​​റോ​​​മി​​​നു ന​​​ൽ​​​കും. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​ര​​​ണ​​​ഭാ​​​ഷാ ഗ്ര​​​ന്ഥ​​​ര​​​ച​​​നാ​​​പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ ഇ​​​വ​​​ർ കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി മ​​​ല​​​യാ​​​ളം വി​​​ഭാ​​​ഗം എ​​​ച്ച്ഒ​​​ഡി​​​യാ​​​ണ്.


ജ​​​ന്മ​​​നാ ഇ​​​രു​​​കൈ​​​ക​​​ളു​​​മി​​​ല്ലാ​​​തെ മി​​​ക​​​ച്ച ഗ്രാ​​​ഫി​​​ക് ഡി​​​സൈ​​​ന​​​റാ​​​യി പ്ര​​​തി​​​ഭ തെ​​​ളി​​​യി​​​ച്ച ജി​​​ലു​​​മോ​​​ളി​​​നാ​​​ണ് കെ​​​സി​​​ബി​​​സി യു​​​വ​​പ്ര​​​തി​​​ഭ പു​​​ര​​​സ്‌​​​കാ​​​രം. ഏ​​​ഷ്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി കൈ​​​ക​​​ൾ ഇ​​​ല്ലാ​​​തെ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് നേ​​​ടു​​​ന്ന​​​ത് ജി​​​ലു​​​മോ​​​ളാ​​​ണ്. കെ​​​സി​​​ബി​​​സി ഗു​​​രു​​പൂ​​​ജ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് നാ​​​ലു പേ​​​ർ അ​​​ർ​​​ഹ​​​രാ​​​യി.

ചാ​​​ക്കോ കോ​​​ലോ​​​ത്തു​​​മ​​​ണ്ണി​​​ൽ, (ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ), സി​​​ബി ച​​​ങ്ങ​​​നാ​​​ശേ​​​രി, (ചി​​​ത്ര​​​കാ​​​ര​​​ൻ), ഫാ. ​​​ജോ​​​ഷ്വാ ക​​​ന്നി​​​ലേ​​​ത്ത്, (ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ), ഫാ. ​​​ആ​​​ന്‍റ​​​ണി ഉ​​​രു​​​ളി​​​യാ​​​നി​​​ക്ക​​​ൽ സി​​​എം​​​ഐ ( ക്രൈ​​​സ്ത​​​വ സം​​​ഗീ​​​തം ) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്കാ​​​രം. കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി​​​യാ​​​ണ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖാ​​​പി​​​ച്ച​​​ത്.