തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു ആ​​​ലു​​​വ​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച സ​​​ർ​​​വ​​​മ​​​ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ശ​​​താ​​​ബ്ദി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി, വ​​​ർ​​​ക്ക​​​ല ശി​​​വ​​​ഗി​​​രി​​​മ​​​ഠം വ​​​ത്തി​​​ക്കാ​​​നി​​​ൽ ന​​​ട​​​ത്തു​​​ന്ന സ​​​ർ​​​വ​​​മ​​​ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ലോ​​​ഗോ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

ശി​​​വ​​​ഗി​​​രി​​​മ​​​ഠം പ്ര​​​സി​​​ഡ​​​ന്‍റ് സ്വാ​​​മി സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​യും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ്വാ​​​മി ശു​​​ഭാം​​​ഗാ​​​ന​​​ന്ദ​​​യും ചേ​​​ർ​​​ന്ന് ഏ​​​റ്റു​​​വാ​​​ങ്ങി. ക്ലി​​​ഫ് ഹൗ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സം​​​ഘാ​​​ട​​​ക സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി സ്വാ​​​മി വീ​​​രേ​​​ശ്വ​​​രാ​​​ന​​​ന്ദ, അ​​​മ്മ ചാ​​​രി​​​റ്റ​​​ബി​​​ൾ ട്ര​​​സ്റ്റ് ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​എ​​​സ്. സ​​​ന്തോ​​​ഷ് കു​​​മാ​​​ർ, ക്ര​​​സ്റ്റ് മീ​​​ഡി​​​യ ഹൗ​​​സ് സി​​​ഇ​​​ഒ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ കു​​​ന്ന​​​ത്ത്, ആ​​​ർ​​​ട്ടി​​​സ്റ്റ് ദി​​​പു​​​കു​​​മാ​​​ർ സോ​​​മ​​​ൻ, സം​​​ഘാ​​​ട​​​ക സ​​​മി​​​തി ഡ​​​യ​​​റ​​​ക്ട​​​ർ ബി​​​ജു ഭാ​​​സ്ക​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


29 , 30 തീ​​യ​​തി​​ക​​ളി​​ലാ​​ണ് വ​​​ത്തി​​​ക്കാ​​​ൻ സ​​​ർ​​​വ​​​മ​​​ത സ​​​മ്മേ​​​ള​​​നം. ശ​​​താ​​​ബ്ദി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ശി​​​വ​​​ഗി​​​രി മ​​​ഠം ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​വ​​​മ​​​ത സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.