കൊ​​​ച്ചി: ക​​​രി​​​ങ്കൊ​​​ടി പ്ര​​​തി​​​ഷേ​​​ധം അ​​​പ​​​കീ​​​ര്‍ത്തി​​​ക​​​ര​​​മോ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മോ അ​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ഏ​​​തു നി​​​റ​​​ത്തി​​​ലു​​​ള്ള കൊ​​​ടി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള പ്ര​​​തി​​​ഷേ​​​ധ​​​വും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മ​​​ല്ല.

കൊ​​​ടി​​​വീ​​​ശ​​​ല്‍ ചി​​​ല​​​പ്പോ​​​ള്‍ പി​​​ന്തു​​​ണ​​​ച്ചാ​​​കാം, മ​​​റ്റു​​​ചി​​​ല​​​പ്പോ​​​ള്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു​​​മാ​​​കാം. സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​​യും കാ​​​ഴ്ച​​​പ്പാ​​​ടി​​​നെ​​​യും ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി ഇ​​​തി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടാ​​​കാ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

ചി​​​ഹ്നങ്ങ​​​ളോ പ്ര​​​ക​​​ട​​​മാ​​​യ രൂ​​​പ​​​ങ്ങ​​​ളോ അ​​​പ​​​കീ​​​ര്‍ത്തി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ​​​റ​​​യാ​​​മെ​​​ങ്കി​​​ലും ക​​​രി​​​ങ്കൊ​​​ടിവീ​​​ശ​​​ലി​​​നെ അ​​​ങ്ങ​​​നെ കാ​​​ണാ​​​നാ​​​കി​​​ല്ലെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു. 2017ല്‍ ​​​പ​​​റ​​​വൂ​​​രി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ ക​​​രി​​​ങ്കൊ​​​ടി വീ​​​ശി​​​യ മൂ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ക്കെ​​​തി​​​രാ​​​യ കേ​​​സ് റ​​​ദ്ദാ​​​ക്കി​​​യാ​​​ണു കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം.

പ​​​റ​​​വൂ​​​ര്‍ പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ പ​​​റ​​​വൂ​​​ര്‍ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലു​​​ള്ള തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍ജി​​​ക്കാ​​​രാ​​​യ സി​​​മി​​​ല്‍, ഫി​​​ജോ, സു​​​മേ​​​ഷ് ദ​​​യാ​​​ന​​​ന്ദ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ടെ ആ​​​വ​​​ശ്യം.

ജ​​​നാ​​​ധി​​​പ​​​ത്യ​​​ബോ​​​ധ​​​ത്തി​​​ന്‍റെ ബാ​​​ഹ്യ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ള്‍ എ​​​ന്ന​​​നി​​​ല​​​യി​​​ല്‍ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന് പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ള്‍ അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ള്‍ ഭ​​​ര​​​ണ​​​നി​​​ര്‍വ​​​ഹ​​​ണ​​​ത്തെ ദു​​​ര്‍ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യ​​​ല്ല; മ​​​റി​​​ച്ച്, ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണു ചെ​​​യ്യു​​​ന്ന​​​ത്.

ഹ​​​ര്‍ജി​​​ക്കാ​​​ര്‍ക്കെ​​​തി​​​രാ​​​യ കേ​​​സി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യെ​​​ന്ന​​​തി​​​നു പ​​​രാ​​​തി ന​​​ല്‍കാ​​​ന്‍ ചു​​​മ​​​ത​​​ല​​​പ്പെ​​​ട്ട​​​യാ​​​ള​​​ല്ല പോ​​​ലീ​​​സ് സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ എ​​​ന്ന​​​തി​​​നാ​​​ല്‍ ഇ​​​ത്ത​​​ര​​​മൊ​​​രു പ​​​രാ​​​തി​​​യി​​​ല്‍ കു​​​റ്റം ചു​​​മ​​​ത്തി​​​യ ന​​​ട​​​പ​​​ടി നി​​​ല​​​നി​​​ല്‍ക്കി​​​ല്ലെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


പോ​​​ലീ​​​സ് റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ അ​​​പ​​​കീ​​​ര്‍ത്തി​​​ക്കേ​​​സ് നി​​​ല​​​നി​​​ല്‍ക്കി​​​ല്ല

അ​​​പ​​​കീ​​​ര്‍ത്തി നേ​​​രി​​​ട്ട വ്യ​​​ക്തി ന​​​ല്‍കി​​​യാ​​​ല​​​ല്ലാ​​​തെ പോ​​​ലീ​​​സ് റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ അ​​​പ​​​കീ​​​ര്‍ത്തി​​​ക്കേ​​​സും നി​​​ല​​​നി​​​ല്‍ക്കി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തി​​​ല്‍ വി​​​ചാ​​​ര​​​ണ ന​​​ട​​​ന്നാ​​​ലും നി​​​യ​​​മ​​​പ​​​ര​​​മാ​​​യ സാ​​​ധു​​​ത​​​യി​​​ല്ല. മാ​​​ത്ര​​​മ​​​ല്ല, അ​​​പ​​​കീ​​​ര്‍ത്തി എ​​​ന്തെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി അ​​​ന്തി​​​മറി​​​പ്പോ​​​ര്‍ട്ടി​​​ല്‍ പ​​​റ​​​ഞ്ഞി​​​ട്ടു​​​മി​​​ല്ല.

ആ​​​ര്‍ക്കെ​​​ങ്കി​​​ലും ത​​​ട​​​സ​​​മു​​​ണ്ടാ​​​കാ​​​നോ പ​​​രി​​​ക്കേ​​​ല്‍ക്കാ​​​നോ കാ​​​ര​​​ണ​​​മാ​​​യാ​​​ല്‍ മാ​​​ത്ര​​​മേ പൊ​​​തു​​​വ​​​ഴി​​​യി​​​ല്‍ ത​​​ട​​​സ​​​മു​​​ണ്ടാ​​​ക്ക​​​ല്‍, അ​​​പാ​​​യ​​​മു​​​ണ്ടാ​​​ക്കാ​​​ന്‍ ശ്ര​​​മം തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ള്‍ നി​​​ല​​​നി​​​ല്‍ക്കൂ.

പോ​​​ലീ​​​സ് സ​​​മ​​​ര​​​ക്കാ​​​രെ ത​​​ട​​​ഞ്ഞ​​​തി​​​നാ​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും വാ​​​ഹ​​​ന​​​വ്യൂ​​​ഹ​​​ത്തി​​​നും പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ ത​​​ട​​​സ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. വ്യ​​​ക്ത​​​മാ​​​യ ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ പൊ​​​തു​​​സേ​​​വ​​​ക​​​ന്‍റെ ക​​​ര്‍ത്ത​​​വ്യ​​​ത്തെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ല്‍ മാ​​​ത്ര​​​മേ ഈ ​​​കു​​​റ്റ​​​കൃ​​​ത്യ​​​വും നി​​​ല​​​നി​​​ല്‍ക്കൂ.

ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തെ ത​​​ട​​​യാ​​​ന്‍ ശ്ര​​​മി​​​ച്ച​​​പ്പോ​​​ള്‍ സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യി പോ​​​ലീ​​​സി​​​നെ ത​​​ള്ളിമാ​​​റ്റു​​​ക മാ​​​ത്ര​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്. ക​​​ര്‍ത്ത​​​വ്യ​​​നി​​​ര്‍വ​​​ഹ​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ക​​​യോ ആ​​​ര്‍ക്കെ​​​ങ്കി​​​ലും പ​​​രി​​​ക്കേ​​​ല്‍ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നും കോ​​​ട​​​തി ചൂണ്ടിക്കാട്ടി.