തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ പ​​​ഠ​​​ന​​​പ്ര​​​കാ​​​രം സം​​​സ്ഥാ​​​ന​​​ത്തെ ഒ​​​ന്‍​പ​​​ത് ത​​​ദ്ദേ​​​ശ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ധി​​​യി​​​ലു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ് വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ലു​​​ള്ള​​​ത്. ഇ​​​തി​​​ല്‍ ഏ​​​ഴ് ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ്.

മാ​​​ന​​​ന്ത​​​വാ​​​ടി, സു​​​ല്‍​ത്താ​​​ന്‍ ബ​​​ത്തേ​​​രി ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ള്‍, നൂ​​​ല്‍​പ്പു​​​ഴ, പ​​​ന​​​മ​​​രം, ത​​​വി​​​ഞ്ഞാ​​​ല്‍, തി​​​രു​​​നെ​​​ല്ലി, തോ​​​ണ്ട​​​ര്‍​നാ​​​ട് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യാ​​​ണ് വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ മേ​​​ഖ​​​ല​​​ക​​​ള്‍.


ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ ആ​​​റ​​​ളം പ​​​ഞ്ചാ​​​യ​​​ത്ത്, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ കു​​​ട്ട​​​മ്പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്ത് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം കൂ​​​ടു​​​ത​​​ലാ​​​ണ്.