മഞ്ചേശ്വരം കോഴക്കേസ്: രേഖകള്‍ ഹാജരാക്കണം
Thursday, November 21, 2024 2:32 AM IST
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ വിചാരണക്കോടതിയിലെ രേഖകള്‍ ഒരു മാസത്തിനകം ഹാജരാക്കണമെന്നു ഹൈക്കോടതി.
കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെയടക്കം വെറുതെ വിട്ട കാസര്‍ഗോഡ് സെഷന്‍സ് കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്കിയ റിവിഷന്‍ ഹര്‍ജിയിലാണു ജസ്റ്റീസ് കെ. ബാബുവിന്റെ നിര്‍ദേശം.
കുറ്റവിമുക്തനാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് അപരനായി ബിഎസ്പിയിലെ കെ.സുന്ദര പത്രിക നല്‍കിയിരുന്നു.
പത്രിക പിന്‍വലിക്കാനായി ഭീഷണിപ്പെടുത്തിയെന്നും പിന്നീട് കേസ് പിന്‍വലിക്കാന്‍ രണ്ടരലക്ഷം രൂപയും 8,300 രൂപയുടെ മൊബൈല്‍ ഫോണും നല്‍കിയെന്നുമാണ് പരാതി.