മുനമ്പം ജനതയുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുംവരെ സമരം: സിഎല്‍സി
Thursday, November 21, 2024 1:52 AM IST
കൊച്ചി: മുനമ്പം ജനതയുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കും വരെ സമരം തുടരുമെന്ന് സിഎല്‍സി സംസ്ഥാന കമ്മിറ്റി.
കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്കുന്ന ഒരു ലക്ഷം പേര് ഒപ്പിട്ട ഭീമഹര്‍ജിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിച്ച് നല്‍കുന്നതിന്റെ ഉദ്ഘാടനം നടത്തി.
ആദ്യഘട്ടമായി ഭീമഹര്‍ജിയില്‍ 25,000 പേരുടെ ഒപ്പുകളടങ്ങിയ കവര്‍ ചെറായി പോസ്റ്റ് ഓഫീസില്‍ നിന്നു സ്പീഡ് പോസ്റ്റ് ചെയ്തു.
സംസ്ഥാന പ്രസിഡന്റ് സാജു തോമസ്, മുനമ്പം വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ.ആന്റണി സേവ്യര്‍ തറയില്‍ എന്നിവര്‍ ചേര്‍ന്നു പോസ്റ്റ് മാസ്റ്റര്‍ക്ക് ഒപ്പുകള്‍ അടങ്ങിയ കവര്‍ കൈമാറി.