തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ട്ടാ​​​ന പ​​​രി​​​പാ​​​ല​​​നം സം​​​ബ​​​ന്ധി​​​ച്ച ച​​​ട്ട​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ ഇ​​​നി താ​​​മ​​​സി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും ജ​​​നു​​​വ​​​രി​​​യോ​​​ടെ വ്യ​​​ക്ത​​​മാ​​​യ ച​​​ട്ട​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കാ​​​നാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.

നാ​​​ട്ടാ​​​ന പ​​​രി​​​പാ​​​ല​​​നം സം​​​ബ​​​ന്ധി​​​ച്ച (​​​കേ​​​ര​​​ള ക്യാ​​​പ്റ്റീ​​​വ് എ​​​ലി​​​ഫ​​​ന്‍റ് മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ്) ക​​​ര​​​ടു ച​​​ട്ട​​​ത്തി​​​ന്മേ​​​ലു​​​ള്ള ച​​​ർ​​​ച്ച ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.


ഉ​​​ത്സ​​​വ​​​ങ്ങ​​​ൾ​​​ക്കും ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കും ആ​​​ന​​​ക​​​ളെ എ​​​ഴു​​​ന്ന​​​ള്ളി​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​പ്പം നാ​​​ട്ടാ​​​ന​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു വ​​​രു​​​ത്തു​​​ക​​​യെ​​​ന്ന​​​തും സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.