പാ​ലാ: മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ എ​ഫ്ഒ​ടി, എ​ഫ്ഇ​എ​ന്‍ഒ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി അ​ഡ്വാ​ന്‍സ്ഡ് പ​ള്‍മ​ണ​റി ഫം​ഗ്ഷ​ന്‍ ലാ​ബ് പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു.​ ഇ​ന്ന​ലെ ന​ട​ന്ന ച​ട​ങ്ങി​ല്‍ പാ​ലാ ഡി​വൈ​എ​സ്പി കെ. ​സ​ദ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌ട​ര്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ​ങ്ങ​ളാ​യ ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ​ക്ക് ആ​ധു​നി​ക ചി​കി​ത്സ​ക​ള്‍ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ഴ്‌​സ്ഡ് ഓ​സി​ലോ​മെ​ട്രി ടെ​സ്റ്റ് (എ​ഫ്ഒ​ടി) ഫ്രാ​ക്ഷ​ണ​ല്‍ എ​ക്‌​സ്‌​ഹേ​ല്‍ഡ് നൈ​ട്രി​ക് ഓ​ക്‌​സൈ​സ് (എ​ഫ്ഇ​എ​ന്‍ഒ) സം​വി​ധാ​ന​ങ്ങ​ളാ​ണ് അ​ഡ്വാ​ന്‍സ്ഡ് പ​ള്‍മ​ണ​റി ഫം​ഗ്ഷ​ന്‍ ലാ​ബി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ള്‍മ​ണ​റി വി​ഭാ​ഗം ഹെഡും സീ​നി​യ​ര്‍ ക​ണ്‍സ​ള്‍ട്ട​ന്‍റു​മാ​യ ഡോ.​ ജെ​യ്‌​സി തോ​മ​സ് അ​ഡ്വാ​ന്‍സ്ഡ് ലാ​ബി​ന്‍റെ പ്ര​വ​ര്‍ത്ത​നം വി​ശ​ദീ​ക​രി​ച്ചു.


ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍വീ​സ​സ് എ​യ​ര്‍ കോ​മ​ഡോ​ര്‍ ഡോ.​ പോ​ളി​ന്‍ ബാ​ബു, പ​ള്‍മ​ണ​റി വി​ഭാ​ഗം ക​ണ്‍സ​ള്‍ട്ട​ന്‍റ് ഡോ. ​എ​സ്. ​രാ​ജ്കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ഡ്വാ​ന്‍ഡ് ലാ​ബ് ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലാ ഡി​വൈ​എ​സ്പി ഓ​ഫീ​സി​നു പ​രി​ധി​യി​ലു​ള്ള പോലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍മാ​ര്‍ക്കു​മാ​യി സൗ​ജ​ന്യ ശ്വാ​സ​കോ​ശ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി.