ഹാക്കത്തണിന് ഇന്നു തുടക്കം
Thursday, November 21, 2024 1:52 AM IST
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനും ആവാസ വ്യവസ്ഥകളുടെ പരിപാലത്തിനും സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്താനായി വനം വകുപ്പ് സേഫ്-ഹാബിറ്റാറ്റ് ഹാക്ക് (ഹാക്കത്തണ്‍) സംഘടിപ്പിക്കും.
കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗണ്‍സിലുമായി സഹകരിച്ചാണ് ഹാക്കത്തണ്‍ സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം ഇന്നു രാവിലെ 11ന് പിആർ ചേംബറിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും.