തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ. പ്ര​​​ശാ​​​ന്തി​​​നെ​​​യും കെ. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നെയും സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത ഒ​​​ഴി​​​വി​​​ൽ അ​​​ട​​​ക്കം ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യ​​​മി​​​ക്കാ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.

വ്യ​​​വ​​​സാ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ, കൃ​​​ഷി സെ​​​പ്ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ട​​​ക്കം പ്ര​​​ധാ​​​ന​​​മാ​​​യി നാ​​​ലു വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​ണ് ത​​​ല​​​വ​​​ൻ​​​മാ​​​രി​​​ല്ലെ​​​ന്ന പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്ന​​​ത്. ഇ​​​വ​​​രെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​യ​​​മി​​​ക്കാ​​​നാ​​​ണ് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

ഇ​​​തേ തു​​​ട​​​ർ​​​ന്ന് കെ. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ ഒ​​​ഴി​​​വി​​​ൽ വ്യ​​​വ​​​സാ​​​യ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി മി​​​ർ മു​​​ഹ​​​മ്മ​​​ദി​​​നെ രാ​​​ത്രി​​​യോ​​​ടെ നി​​​യ​​​മി​​​ച്ചു. കൃ​​​ഷി സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നി​​​യ​​​മ​​​ന​​​വും വൈ​​​കാ​​​തെ​​​യു​​​ണ്ടാ​​​കും. ഇ​​​തു​​​കൂ​​​ടാ​​​തെ ഇ​​​വ​​​ർ വ​​​ഹി​​​ച്ചി​​​രു​​​ന്ന അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യു​​​ള്ള വ​​​കു​​​പ്പു​​​ക​​​ളി​​​ലും നി​​​യ​​​മ​​​നം ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ട്.


ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​നി​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഐ​​​എ​​​എ​​​സു​​​കാ​​​രു​​​ടെ സ്ഥ​​​ലം​​​മാ​​​റ്റം അ​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു സ​​​ർ​​​ക്കാ​​​രി​​​നു സാ​​​ങ്കേ​​​തി​​​ക ത​​​ട​​​സ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ന്നാ​​​ണു സൂ​​​ച​​​ന.

സം​​​സ്ഥാ​​​ന​​​ത്ത് ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ക്ഷാ​​​മ​​​ത്തെ തു​​​ട​​​ർ​​​ന്ന് പ​​​ല വ​​​കു​​​പ്പു​​​ക​​​ളി​​​ലും അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യാ​​​ണ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.