കൊ​​​ച്ചി: ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട പ​​​റ​​​പ്പൂ​​​ക്ക​​​ര ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​ക കേ​​​സി​​​ലെ അ​​​ഞ്ചു പ്ര​​​തി​​​ക​​​ളു​​​ടെ​​​യും ഇ​​​ര​​​ട്ട ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ശ​​​രി​​​വ​​​ച്ചു.

2015 ഡി​​​സം​​​ബ​​​ര്‍ 25ന് ​​​ആ​​​മ്പ​​​ല്ലൂ​​​ര്‍ വ​​​രാ​​​ക്ക​​​ര സ്വ​​​ദേ​​​ശി മെ​​​ല്‍വി​​​ല്‍, മു​​​രി​​​യാ​​​ട് സ്വ​​​ദേ​​​ശി ജി​​​ത്തു എ​​​ന്നി​​​വ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ലെ ഒ​​​ന്നു മു​​​ത​​​ല്‍ അ​​​ഞ്ചു വ​​​രെ പ്ര​​​തി​​​ക​​​ളു​​​ടെ ശി​​​ക്ഷ​​​യാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, ജോ​​​ബി​​​ന്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ശ​​​രി​​​വ​​​ച്ച​​​ത്.


ആ​​​ന​​​ന്ദ​​​പു​​​രം സ്വ​​​ദേ​​​ശി ര​​​ജീ​​​ഷ് (മ​​​ക്കു), പ​​​റ​​​പ്പൂ​​​ക്ക​​​ര സ്വ​​​ദേ​​​ശി ചെ​​​റു​​​വാ​​​ള്‍ ശ​​​ര​​​ത്ത് (ശ​​​ര​​​വ​​​ണ​​​ന്‍), നെ​​​ടു​​​മ്പാ​​​ള്‍ സ്വ​​​ദേ​​​ശി സ​​​ന്തോ​​​ഷ് (കൊ​​​ങ്ക​​​ന്‍), ആ​​​ന​​​ന്ദ​​​പു​​​രം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഷി​​​നു, ര​​​ഞ്ജു എ​​​ന്നി​​​വ​​​ര്‍ക്കാ​​​ണു കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന് ഇ​​​ര​​​ട്ട ജീ​​​വ​​​പ​​​ര്യ​​​ന്ത​​​വും വ​​​ധ​​​ശ്ര​​​മ​​​ത്തി​​​ന് 20 വ​​​ര്‍ഷം ക​​​ഠി​​​ന ത​​​ട​​​വും ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട അ​​​ഡീ​​​ഷ​​​ണ​​​ല്‍ സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി വി​​​ധി​​​ച്ച​​​ത്. അ​​​ഞ്ചു പേ​​​രു​​​ടെ​​​യും ശി​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ശ​​​രി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.