മെഡി. കോളജിന്റെ അനുബന്ധ കെട്ടിടങ്ങള്‍ നികുതിയിളവ് അര്‍ഹത പരിശോധിക്കണം: കോടതി
Thursday, November 21, 2024 1:52 AM IST
കൊച്ചി: മെഡിക്കല്‍ കോളജിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് നികുതിയിളവിന് അര്‍ഹതയുണ്ടോയെന്നു പരിശോധിക്കാന്‍ ബന്ധപ്പെട്ട അപ്പലേറ്റ് അഥോറിറ്റിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം.
മെഡിക്കല്‍ കോളജിന്റെ ഭാഗമായ വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍, ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്സ് എന്നിവയ്ക്ക് കെട്ടിടനികുതി ഈടാക്കിയതിനെതിരേ പത്തനംതിട്ട മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി. ഗോപിനാഥിന്റെ ഉത്തരവ്.
റവന്യു അധികൃതര്‍ കെട്ടിടങ്ങള്‍ക്ക് നികുതി ഈടാക്കിയതിനെതിരേ അപ്പലേറ്റ് അഥോറിറ്റിയെ സമീപിക്കാനും ഹര്‍ജി ലഭിച്ചാല്‍ നിയമപരമായി പരിശോധന നടത്തി തീര്‍പ്പാക്കാനുമാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
കേരള ബില്‍ഡിംഗ് ടാക്സ് ആക്ടില്‍ മെഡിക്കല്‍ കോളജിന്റെ അനുബന്ധ കെട്ടിടങ്ങള്‍ക്ക് നികുതിയിളവ് അനുവദിക്കുന്നുണ്ടെങ്കിലും അടൂര്‍ തഹസില്‍ദാര്‍ കെട്ടിടങ്ങള്‍ക്ക് നികുതി ഈടാക്കിയെന്നാരോപിച്ചാണു ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.