കേര പദ്ധതിയുടെ സംസ്ഥാന പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് തിരുവനന്തപുരത്ത്
Friday, November 22, 2024 2:48 AM IST
തിരുവനന്തപുരം: ലോകബാങ്ക് സഹായത്തോടെ കൃഷിവകുപ്പു നടപ്പാക്കുന്ന 2,000 കോടിയുടെ കാർഷിക വികസനത്തിനുള്ള കേര പദ്ധതിയുടെ സംസ്ഥാന പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് തിരുവനന്തപുരത്തു സ്ഥാപിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി.
മൂന്ന് മേഖലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകൾ കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിൽ സ്ഥാപിക്കും.കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായ കൃഷിരീതികൾ അവലംബിക്കുന്നതിനാണ് കേര പദ്ധതി നടപ്പാക്കുന്നത്.