തി​രു​വ​ല്ല: മ​ണി​പ്പു​രി​ല്‍ സ​മാ​ധാ​നം പു​നഃസ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ലാ​പം അ​ടി​ച്ച​മ​ര്‍ത്തു​ന്ന​തി​ന് കൂ​ടു​ത​ല്‍ കേ​ന്ദ്ര​സേ​ന​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ലാ​പ​കാ​രി​ക​ളെ അ​ടി​ച്ച​മ​ര്‍ത്തു​ന്ന​തി​ന് ക​ര്‍ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ല്ക​ണ​മെ​ന്നും കെ​സി​സി പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സി​യോ​സ് മാ​ര്‍ യൗ​സേ​ബി​യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ്, ട്ര​ഷ​റ​ര്‍ റ​വ.ഡോ. ​ടി.​ഐ. ജ​യിം​സ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.