ഓൺലൈൻ ബിസിനസ് തട്ടിപ്പ്: രണ്ടു പ്രതികൾ അറസ്റ്റിൽ
Thursday, November 21, 2024 1:52 AM IST
ചാത്തന്നൂർ: ഓൺലൈൻ ട്രേഡിംഗ് ബിസിനസിന്റെ പേരിൽ 21 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ.
അംഗീകൃത ഓൺലൈൻ ട്രേഡിംഗ് കമ്പനിയാണെന്ന വ്യാജേന വാട്സാപ്പ് മെസഞ്ചർ വഴി ചാറ്റ് ചെയ്താണ് കണ്ണനല്ലൂർ സ്വദേശിയായ പരാതിക്കാരനുമായി പ്രതികൾ അടുപ്പം കൂടിയതും പണം തട്ടിയെടുത്തതും.
കേസിൽ കാസർഗോഡ് വിദ്യാനഗർ അഷ്റഫ് മൻസിലിൽ അബ്ദുൽ റഹ്മാന്റെ മകൻ മുഹമ്മദ് അഷ്റഫ്, ഹമീദിന്റെ മകൻ മുഹമ്മദ് അസറുദ്ദീൻ എന്നിവരെയാണ് കണ്ണനല്ലൂർ പോലീസ് കാസർഗോഡ് നിന്നും പിടികൂടിയത്.