കോ​ട്ട​യം: കോ​ട്ട​യം പ്ര​സ്ക്ല​ബ് അം​ഗ​മാ​യി​രു​ന്ന സ​ഞ്ജ​യ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ സ്മ​ര​ണാ​ർ​ഥം പ്ര​സ് ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ മാ​ധ്യ​മ പു​ര​സ്കാ​ര​ത്തി​ന് എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു.

മ​ല​യാ​ള ദി​ന​പ​ത്ര​ങ്ങ​ളി​ലും ആ​നു​കാ​ലി​ക​ങ്ങ​ളി​ലും 2023 ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 2024 ഒ​ക്ടോ​ബ​ർ 31 വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ടു​ക​ളാ​ണു പ​രി​ഗ​ണി​ക്കു​ക.


കാ​ഷ് അ​വാ​ർ​ഡ് 25,000 രൂ​പ. റി​പ്പോ​ർ​ട്ടി​ന്‍റെ മൂ​ന്നു പ​ക​ർ​പ്പു​ക​ൾ ന്യൂ​സ് എ​ഡി​റ്റ​റു​ടെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം സെ​ക്ര​ട്ട​റി , കോ​ട്ട​യം പ്ര​സ് ക്ല​ബ് , കോ​ട്ട​യം 686 001 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം. അ​വ​സാ​ന തീ​യ​തി: ന​വം​ബ​ർ 25. ഫോ​ൺ : 9961 105656 .