ടി.​​​​എം. ജ​​​​യിം​​​​സ്

ക​​​​ൽ​​​​പ്പ​​​​റ്റ: വ​​​​യ​​​​നാ​​​​ട്ടി​​​ൽ ഐ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി ച​​​​രി​​​​ത്ര ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടു​​​​മോ? ഈ ​​​​ചോ​​​​ദ്യ​​​​ത്തി​​​​ന് വോ​​​​ട്ടെ​​​​ണ്ണു​​​​ന്ന നാ​​​​ളെ ഉ​​​​ത്ത​​​​ര​​​​മാ​​​​കും.

മാ​​​​ന​​​​ന്ത​​​​വാ​​​​ടി നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ വോ​​​​ട്ടു​​​​ക​​​​ൾ ക​​​​ൽ​​​​പ്പ​​​​റ്റ എ​​​​സ്കെ​​​​എം​​​​ജെ സ്കൂ​​​​ൾ ജൂ​​​​ബി​​​​ലി ഹാ​​​​ളി​​​​ലും സു​​​​ൽ​​​​ത്താ​​​​ൻ ബ​​​​ത്തേ​​​​രി​​​​യി​​​​ലേ​​​​ത് ക​​​​ൽ​​​​പ്പ​​​​റ്റ എ​​​​സ്ഡി​​​​എം​​​​എ​​​​ൽ​​​​പി സ്കൂ​​​​ളി​​​​ലും ക​​​​ൽ​​​​പ്പ​​​​റ്റ​​​​യി​​​​ലേ​​​​ത് എ​​​​സ്കെ​​​​എം​​​​ജെ സ്കൂ​​​​ളി​​​​ലും തി​​​​രു​​​​വ​​​​ന്പാ​​​​ടി​​​​യി​​​​ലേ​​​​ത് കൂ​​​​ട​​​​ത്താ​​​​യി സെ​​​​ന്‍റ് മേ​​​​രീ​​​​സ് എ​​​​ൽ​​​​പി സ്കൂ​​​​ളി​​​​ലു​​​​മാ​​​​ണ് എ​​​​ണ്ണു​​​​ക.

ഏ​​​​റ​​​​നാ​​​​ട്, വ​​​​ണ്ടൂ​​​​ർ, നി​​​​ല​​​​ന്പൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ത് മൈ​​​​ലാ​​​​ടി അ​​​​മ​​​​ൽ കോ​​​​ള​​​​ജ് സ്കി​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ബി​​​​ൽ​​​​ഡിം​​​​ഗി​​​​ൽ എ​​​​ണ്ണും. ത​​​​പാ​​​​ൽ വോ​​​​ട്ടു​​​​ക​​​​ൾ ക​​​​ൽ​​​​പ്പ​​​​റ്റ എ​​​​സ്കെ​​​​എം​​​​ജെ ഹൈ​​​​സ്കൂ​​​​ളി​​​​ലെ താ​​​​ത്കാ​​​​ലി​​​​ക കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലാ​​​​ണ് എ​​​​ണ്ണു​​​​ക.

ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വ​​​​യ​​​​നാ​​​​ട് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ 64.72 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു പോ​​​​ളിം​​​​ഗ്. ഇ​​​​ത് 2024 പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് 8.76 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​വാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ 73.48 ഉം 2019​​​​ൽ 80.33 ഉം ​​​​ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു പോ​​​​ളിം​​​​ഗ്. ഇ​​​​ക്കു​​​​റി മാ​​​​ന​​​​ന്ത​​​​വാ​​​​ടി, സു​​​​ൽ​​​​ത്താ​​​​ൻ ബ​​​​ത്തേ​​​​രി, ക​​​​ൽ​​​​പ്പ​​​​റ്റ, തി​​​​രു​​​​വ​​​​ന്പാ​​​​ടി, ഏ​​​​റ​​​​നാ​​​​ട്, നി​​​​ല​​​​ന്പൂ​​​​ർ, വ​​​​ണ്ടൂ​​​​ർ നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യി 14,71,742 പേ​​​​ർ​​​​ക്കാ​​​​യി​​​​രു​​​​ന്നു വോ​​​​ട്ട​​​​വ​​​​കാ​​​​ശം. ഇ​​​​തി​​​​ൽ 9,52,543 പേ​​​​രാ​​​​ണു വോ​​​​ട്ട് ചെ​​​​യ്ത​​​​ത്.

ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പോ​​​​ളിം​​​​ഗ് ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​ഞ്ഞെ​​​​ങ്കി​​​​ലും പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി വ​​​​ൻ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​നു ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ എ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ നി​​​​ഗ​​​​മ​​​​നം. പോ​​​​ൾ ചെ​​​​യ്യാ​​​​ത്ത വോ​​​​ട്ടു​​​​ക​​​​ളി​​​​ൽ അ​​​​ധി​​​​ക​​​​വും എ​​​​ൽ​​​​ഡി​​​​എ​​​​ഫ്, എ​​​​ൻ​​​​ഡി​​​​എ വോ​​​​ട്ടു​​​​ക​​​​ളാ​​​​ണെ​​​​ന്നു വ​​​​യ​​​​നാ​​​​ട് ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ൻ.​​​​ഡി. അ​​​​പ്പ​​​​ച്ച​​​​ൻ, പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി​​​​യു​​​​ടെ ചീ​​​​ഫ് ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ഏ​​​​ജ​​​​ന്‍റും കെ​​​​പി​​​​സി​​​​സി എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​വു​​​​മാ​​​​യ കെ.​​​​എ​​​​ൽ. പൗ​​​​ലോ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.


പോ​​​​ൾ ചെ​​​​യ്ത വോ​​​​ട്ടി​​​​ന്‍റെ 68 ശ​​​​ത​​​​മാ​​​​നം കൈ​​​​പ്പ​​​​ത്തി അ​​​​ട​​​​യാ​​​​ള​​​​ത്തി​​​​ൽ പ​​​​തി​​​​ഞ്ഞു​​​​വെ​​​​ന്നാ​​​ണു യു​​​​ഡി​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ അ​​​​നു​​​​മാ​​​​നം. 20 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ട് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി സി​​​​പി​​​​ഐ​​​​യി​​​​ലെ സ​​​​ത്യ​​​​ൻ മൊ​​​​കേ​​​​രി​​​​ക്കും 10 ശ​​​​ത​​​​മാ​​​​നം എ​​​​ൻ​​​​ഡി​​​​എ സ്ഥാ​​​​നാ​​​​ർ​​​​ഥി ബി​​​​ജെ​​​​പി​​​​യി​​​​ലെ ന​​​​വ്യ ഹ​​​​രി​​​​ദാ​​​​സി​​​​നും ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ​​​​ക്ക്. ര​​​​ണ്ട് ശ​​​​ത​​​​മാ​​​​നം വോ​​​​ട്ട് മ​​​​റ്റു സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളും നോ​​​​ട്ട​​​​യും ചേ​​​​ർ​​​​ന്നു നേ​​​​ടു​​​​മെ​​​​ന്നും യു​​​​ഡി​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​യു​​​​ന്നു.

പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി-6,47,360, സ​​​​ത്യ​​​​ൻ മൊ​​​​കേ​​​​രി-1,90,400, ന​​​​വ്യ ഹ​​​​രി​​​​ദാ​​​​സ്-95,200, മ​​​​റ്റു​​​​ള്ള​​​​വ​​​​ർ-19,040 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണു യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന ഏ​​​​ക​​​​ദേ​​​​ശ വോ​​​​ട്ട്. പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി​​​​ക്ക് നാ​​​​ല​​​​ര ല​​​​ക്ഷം വോ​​​​ട്ടി​​​​ൽ കു​​​​റ​​​​യാ​​​​ത്ത ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. 2019ൽ 4,31,770 ​​​​ഉം 2024ൽ 3,64,422 ​​​​ഉം വോ​​​​ട്ടാ​​​​യി​​​​രു​​​​ന്നു യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ ഭൂ​​​​രി​​​​പ​​​​ക്ഷം.

ക​​​​ഴി​​​​ഞ്ഞ പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ല​​​​ഭി​​​​ച്ച​​​​തി​​​​ലും കൂ​​​​ടു​​​​ത​​​​ൽ വോ​​​​ട്ട് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് നേ​​​​ടു​​​​മെ​​​​ന്നാ​​​​ണ് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ സി​​​​പി​​​​എം, സി​​​​പി​​​​ഐ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ വാ​​​​ദം. പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി സി​​​​പി​​​​ഐ ദേ​​​​ശീ​​​​യ നി​​​​ർ​​​​വാ​​​​ഹ​​​​ക സ​​​​മി​​​​തി​​​​യം​​​​ഗം ആ​​​​നി രാ​​​​ജ​​​​യ്ക്ക് 2,83,023 വോ​​​​ട്ടാ​​​​ണ് (26 ശ​​​​ത​​​​മാ​​​​നം) ല​​​​ഭി​​​​ച്ച​​​​ത്. 10,74,623 വോ​​​​ട്ടാ​​​​ണ് പോ​​​​ൾ ചെ​​​​യ്ത​​​​ത്.

ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​നാ​​​​ണ് എ​​​​ൻ​​​​ഡി​​​​എ ടി​​​​ക്ക​​​​റ്റി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച​​​​ത്. 1,41,045 വോ​​​​ട്ട് താ​​​​മ​​​​ര അ​​​​ട​​​​യാ​​​​ള​​​​ത്തി​​​​ൽ വീ​​​​ണു. ഇ​​​​ത്ത​​​​വ​​​​ണ ഒ​​​​രു ല​​​​ക്ഷ​​​​ത്തി​​​​ൽ കു​​​​റ​​​​യാ​​​​ത്ത വോ​​​​ട്ടാ​​​​ണ് എ​​​​ൻ​​​​ഡി​​​​എ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.