അവകാശങ്ങൾ പുനഃസ്ഥാപിക്കുംവരെ പോരാട്ടം: കെസിവൈഎം
Friday, November 8, 2024 1:27 AM IST
കൊച്ചി: മുനമ്പം നിവാസികൾ നടത്തുന്ന സമരത്തിന് കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതിയുടെ പിന്തുണ. സമരപ്പന്തൽ സന്ദർശിച്ച കെസിവൈഎം ഭാരവാഹികൾ നിരാഹാരസമരത്തിൽ പങ്കെടുത്തു.
അവകാശങ്ങൾ പുനഃസ്ഥാപിക്കും വരെ പോരാട്ടം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന പറഞ്ഞു. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, സംസ്ഥാന ജനറൽ സെക്രട്ടറി അനു ദാസ്, ആനിമേറ്റർ സിസ്റ്റര്‍ മെൽന ഡിക്കോത്ത തുടങ്ങിയവർ പങ്കെടുത്തു.
അടുത്ത ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ രൂപതകളിലെയും യൂണിറ്റ്, ഫൊറോന, രൂപത തലങ്ങളിൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് കെസിവൈഎം അറിയിച്ചു.